'നേര്' പൂർത്തിയായി; 'ബറോസി'ന് പകരം ക്രിസ്തുമസിന്?

ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നീളുന്നതിനാൽ റിലീസ് പ്രഖ്യാപിച്ച തീയതിയിൽ 'നേര്' എത്തുമെന്നാണ് റിപ്പോർട്ട്
'നേര്' പൂർത്തിയായി; 'ബറോസി'ന് പകരം ക്രിസ്തുമസിന്?

ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം 'നേര്' ചിത്രീകരണം പൂർത്തിയായി. കോർട്ട് റൂം ഡ്രാമ ഴോണറിൽ ഒരുക്കിയ സിനിമ ആഗസ്റ്റിലാണ് ചിത്രീകരണം ആരംഭിച്ചത്. 'ട്വല്‍ത്ത് മാന്' ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് നേര്.

15 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ ഒരു അഭിഭാഷകന്റെ വേഷം അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച 'ജനകനി'ലാണ് താരം അവസാനമായി അഭിഭാഷക വേഷം ചെയ്തത്. 'ഗ്രാൻഡ് മാൻസ്റ്ററി'ന് ശേഷം മോഹൻലാലിനൊപ്പം നായികയായി പ്രിയാമണി എത്തുന്നതും പ്രത്യേകതയാണ്. ജഗദീഷ്, സിദ്ദിഖ്, അനശ്വര രാജൻ, ഗണേഷ് കുമാർ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ.

'ദൃശ്യം 2' ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന് തിരക്കഥയൊരുക്കിയത്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി, ജീത്തുവിന്‍റെ ആവശ്യപ്രകാരമാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത്. റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസംബർ 21ന് ക്രിസ്മസ് റിലീസാകും എന്നാണ് വിവരം. ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നീളുന്നതിനാൽ റിലീസ് പ്രഖ്യാപിച്ച തീയതിയിൽ 'നേര്' എത്തുമെന്നാണ് റിപ്പോർട്ട്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Related Stories

No stories found.
logo
Reporter Live
www.reporterlive.com