ടൈഗറും പഠാനും കബീറും ഒന്നിക്കുന്നു; 'വാർ 2'ൽ വൈആർഎഫ് സ്പൈ യൂണിവേഴ്സ് സർപ്രൈസ്

എൻടിആർ ജൂനിയർ, കിയാര അധ്വാനി എന്നിവരും വാർ 2-ൽ പ്രധാന വേഷങ്ങളെ അവതരിപ്പിരക്കുന്നുണ്ട്

dot image

വൈആർഎഫ് യൂണിവേഴ്സിന്റെ ആരാധകർക്ക് ആവേശം നൽകുന്ന വാർത്തകളാണ് ബോളിവുഡിൽ നിന്നെത്തുന്നത്. അയാൻ മുഖർജിയുടെ 'വാർ 2'-ൽ പഠാനും ടൈഗറും കബീറും ഒരുമിച്ചെത്തുന്നാതായുള്ള റിപ്പോർട്ടുകളാണെത്തുന്നത്. അയാൻ മുഖർജി സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ എന്നിവരെ ആദ്യമായി ഒരുമിച്ച് ഒരു സിനിമയിലെത്തിക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ഒക്ടോബർ രണ്ടിന് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട ജോലികൾ അരംഭിച്ചിട്ടുണ്ട്. എൻടിആർ ജൂനിയർ, കിയാര അധ്വാനിയും വാർ 2-ൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഹൃത്വിക്കാണ് ലീഡ് റോളിലെത്തുന്നത്. ഫൈറ്റർ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇറ്റലിയിലാണ് ഹൃത്വിക്.

നടൻ വന്നാലുടൻ ചിത്രീകരണം പൂർണതോതിൽ ആരംഭിക്കും. അതേസമയം വാർ 2-ൽ ജൂനിയർ എൻടിആറിന്റെ ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ആക്ഷൻ ത്രില്ലർ ഴോണറിലൊരുങ്ങുന്ന ചിത്രത്തിൽ കബീർ സിനിമയിലെ ഹൃത്വിക്കിനൊപ്പം ടൈഗറിലെ സൽമാൻ ഖാനും പഠാനിലെ ഷാരൂഖും അണിനിരക്കുന്നതോടെ വലിയ പ്രേക്ഷകരെ പിടിച്ചിരുത്താൻ വാർ 2-ന് സാധിക്കുമെന്നാണ് നിരൂപകരും പ്രതീക്ഷിക്കുന്നത്. 2023 ദീപാവലി റിലീസായി ചിത്രമെത്തുമെന്നാണ് റിപ്പോർട്ട്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image