'അദ്ദേഹത്തെ വെറുക്കരുത്, ഉത്തരവാദിത്തം സംഘാടകർ ഏറ്റെടുക്കണം'; എ ആർ റഹ്മാൻ ഷോ പ്രതിഷേധത്തിൽ കാർത്തി

താനും കുടുംബവും പരിപാടിയിലുണ്ടായിരുന്നുവെന്നും കാർത്തി പറഞ്ഞു

dot image

എ ആർ റഹ്മാന്റെ ചെന്നൈയിലെ മ്യൂസിക്ക് ഷോയ്ക്കിടെ ഉണ്ടായ വിവാദത്തിൽ പ്രതികരിച്ച് നടൻ കാർത്തി. 'മറക്കുമാ നെഞ്ചം' സംഗീത പരിപാടിയിൽ തിരക്ക് കാരണം വലിയ തുക മുടക്കി ടിക്കറ്റെടുത്തവർക്കു പോലും സീറ്റ് കിട്ടിയിരുന്നില്ല. സംഭവത്തിൽ എ ആർ റഹ്മാനെതിരായി നിരവധി പോസ്റ്റുകളാണെത്തിയത്. ഇങ്ങനെയൊരു സംഭവമുണ്ടാകാൻ കാരണം റഹ്മാനാല്ല, സംഘാടകർ മാത്രമാണ് കാരണമെന്നാണ് കാർത്തി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറയുന്നത്. താനും കുടുംബവും പരിപാടിയിലുണ്ടായിരുന്നുവെന്നും കാർത്തി പറഞ്ഞു.

മൂന്ന് പതിറ്റാണ്ടിലേറെയായി നിങ്ങൾ റഹ്മാൻ സാറിനെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നു... കഴിഞ്ഞ ദിവസം സംഗീത പരിപാടിക്കിടെ സംഭവിച്ചത് നിർഭാഗ്യകരമാണ്. എന്നിരുന്നാലും, ആദ്ദേഹത്തെ അത് വല്ലാതെ ബാധിക്കുമെന്ന് അറിയാമായിരുന്നു. എന്റെ കുടുംബവും ആ പരിപാടിയിൽ ഉണ്ടായിരുന്നു, പക്ഷേ ഞാൻ ഇക്കാര്യത്തിൽ എ ആർ റഹ്മാൻ സാറിനൊപ്പമാണ്. ഇവന്റ് സംഘാടകർ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. റഹ്മാൻ സാർ എല്ലായ്പ്പോഴും അദ്ദേഹത്തിന്റെ സ്നേഹം എല്ലാവർക്കും നൽകുന്നു, അതിനാൽ അദ്ദേഹത്തിനോടുള്ള വെറുപ്പിന് പകരം സ്നേഹം തിരികെ നൽകണമെന്ന് എല്ലാ ആരാധകരോടും ഞാൻ അഭ്യർത്ഥിക്കുന്നു. വെറുപ്പിനു മുകളിലുള്ള സ്നേഹമാകണം..., കാർത്തി കുറിച്ചു.

അമ്പതിനായിരത്തിലധികം പേരാണ് മറക്കുമാ നെഞ്ചം എന്ന എ ആർ റഹ്മാൻ ഷോ കാണാനെത്തിയത്. നിയന്ത്രിക്കാവുന്നതിലും അപ്പുറം ആളുകൾ തിങ്ങിയതോടെ തിക്കിലും തിരക്കിലുംപെട്ട് കുട്ടികളടക്കം കുടുങ്ങുകയും ചെയ്തു. 2000 രൂപ വരെ കൊടുത്ത് സിറ്റിംഗ് സീറ്റ് ബുക്ക് ചെയ്തവർക്ക് പോലും വേദിയിൽ നിന്ന് ദൂരെമാറി തിരക്കിനിടയില് നിന്നാണ് പരിപാടിയില് പങ്കെടുക്കാനായത്. ഇതിന്റെ അമർഷം രൂക്ഷമായി രീതിയിലാണ് സോഷ്യൽ മീഡിയയിൽ ആരാധകർ റഹ്മാനെതിരെ നടത്തിയത്.

dot image
To advertise here,contact us
dot image