ഓഗസ്റ്റ് ലോക്ക്ഡ്; ബോക്സ് ഓഫീസ് കീഴടക്കാൻ പുഷ്പരാജ് മടങ്ങിയെത്തുന്നു

മുന്നറിയിപ്പുകളില്ലാതെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്
ഓഗസ്റ്റ് ലോക്ക്ഡ്; ബോക്സ് ഓഫീസ് കീഴടക്കാൻ പുഷ്പരാജ് മടങ്ങിയെത്തുന്നു

ഇന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന പ്രധാന റിലീസുകളിൽ ഒന്നാണ് 'പുഷ്പ 2'. അല്ലു അർജുൻ നായകനായി അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം സുകുമാറാണ് നിർവഹിക്കുന്നത്. സിനിമയെ സംബന്ധിച്ച് പ്രേക്ഷകർ കാത്തിരുന്ന അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. അപ്രതീക്ഷിതമായിരുന്നു പ്രഖ്യാപനം.

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് 2024 ആഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തില്‍ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്.

ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍-അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് പുഷ്പ ഫ്രാഞ്ചൈസിയിലാണ്. 500 കോടി ബജറ്റിൽ മൈത്രി മൂവി മേക്കേഴ്‌സാണ് നിര്‍മ്മാണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതസംവിധാനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com