'സ്‌ട്രെയ്ഞ്ചർ തിങ്‌സിന്റെ ഇന്ത്യൻ വേർഷൻ'; ശ്മശാനത്തിൽ നിന്ന് ബിരിയാണി ഓർഡർ ചെയ്ത് യുവതി, വീഡിയോ

1500 ലൈക്കുകളും 171K വ്യൂസുമാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് ലഭിച്ചിരിക്കുന്നത്

'സ്‌ട്രെയ്ഞ്ചർ തിങ്‌സിന്റെ ഇന്ത്യൻ വേർഷൻ'; ശ്മശാനത്തിൽ നിന്ന് ബിരിയാണി ഓർഡർ ചെയ്ത് യുവതി, വീഡിയോ
dot image

അത്താഴം ശ്മശാനത്തിൽ എന്ന തലക്കെട്ടിൽ വൈറലാവുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു ഫുഡ് ഡെലിവറി ബോയ് രാത്രി ലഭിച്ച ഒരു ഓർഡറുമായി ബന്ധപ്പെട്ട് കസ്റ്റമറോട് സംസാരിക്കുന്നതാണ് കേൾക്കാന്‍ കഴിയുന്നത്. ഒരു ശ്മശാനം അല്ലെങ്കിൽ സെമിത്തേരിയിൽ നിന്നാണ് ഏതോ ഒരു യുവതി ബിരിയാണി ഓർഡർ ചെയ്തത്. ഡെലിവറി സ്‌പോട്ടിലെത്തിയ ഡെലിവറി ബോയ്, പക്ഷേ ശ്മശാനത്തിലേക്ക് കയറാൻ കഴിയില്ലെന്ന് യുവതിയോട് പറയുന്ന മറുപടിയുമാണ് ഇപ്പോള്‍ വൈറല്‍ കണ്ടന്‍റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

രാത്രി വളരെ വൈകിയുള്ള സമയം നടക്കുന്ന സംഭവമാണ് വീഡിയോയില്‍ ഉള്ളത്. റൈഡർ ലൊക്കേഷനിലെത്തി കസ്റ്റമറിനോട് ഡയറക്ഷൻ ചോദിക്കുന്നുണ്ട്. വീഡിയോയിൽ യുവതി ഡെലിവറി ബോയിയോട് നേരെ അകത്തേക്ക് വരു എന്ന് പറയുന്നതും കേൾക്കാം. എന്നാൽ യുവാവ് ഗേറ്റിനടുത്ത് നിന്നും അകത്തേക്ക് കയറാൻ തയ്യാറായില്ല. നിശബ്ദമായ കുറ്റാക്കൂരിരിട്ട് നിറഞ്ഞ, രാത്രിയായാൽ ആരും കടന്നുപോകാൻ ഭയക്കുന്ന ഒരിടമായി തന്നെ വീഡിയോയിൽ ആ സ്ഥലം തോന്നിപ്പിക്കും.

Also Read:

സ്ഥലത്ത് എത്തിയ ശേഷമാണ് ശ്മശാനത്തിനകത്താണ് ഡെലിവറി എന്നത് ഡെലിവറി ബോയ് മനസിലാക്കിയത്. ഇതോടെ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് മനസിലാക്കിയ യുവാവ് താൻ ബിരിയാണി ഡെലിവറി ചെയ്യാനാണ് വന്നത്, അല്ലാതെ പ്രേതങ്ങൾക്ക് ഭക്ഷണമാകാനല്ലെന്ന് പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്.

Also Read:

1500 ലൈക്കുകളും 171K വ്യൂസുമാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. പിന്നാലെ കമന്റുകളും നിറയാൻ തുടങ്ങി. ഇതാണ് ഇന്ത്യൻ വേർഷൻ ഓഫ് സ്‌ട്രെയ്ഞ്ചർ തിങ്‌സ് എന്നാണ് ഇതിലെ പ്രധാന കമന്റ്. ഫോണില്‍ അവരോട് സംസാരിക്കാൻ കാണിച്ച ധൈര്യം സമ്മതിക്കണം, ഞാൻ ആണെങ്കിൽ ബോധം കെട്ടേനെ എന്നാണ് മറ്റൊരാളുടെ കമന്റ്, ചിലസമയങ്ങളിൽ നോ എന്നതാണ് ഏറ്റവും നല്ല മറുപടിയെന്നും ചിലർ കുറിച്ചിട്ടുണ്ട്.

Content Highlights: Women ordered biriyani and asked delivery boy to deliver it inside graveyard premises and he refuses

dot image
To advertise here,contact us
dot image