പലസ്തീൻ്റെ പ്രതീക്ഷ...മംദാനിയെ അനുകരിച്ച് ഗാസയിലെ ബാലന്‍; വൈറലായി വീഡിയോ

നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്

പലസ്തീൻ്റെ പ്രതീക്ഷ...മംദാനിയെ അനുകരിച്ച് ഗാസയിലെ ബാലന്‍; വൈറലായി വീഡിയോ
dot image

നാടെങ്ങും ന്യൂയോര്‍ക്ക് സിറ്റിയുടെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാന്‍ മംദാനിയെ ആഘോഷിക്കുകയാണ്. ഇപ്പോഴിതാ ഗാസയിൽ നിന്നുള്ള ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സൊഹ്റാന്‍ മംദാനിയെ അനുകരിച്ച ഒരു പലസ്തീന്‍ ബാലനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടിയിരിക്കുന്നത്. താമസിക്കുന്ന കൂടാരത്തില്‍ നിന്ന് കറുത്ത പാന്റും വെള്ള ഷര്‍ട്ടും ധരിച്ച് മുഖത്ത് മീശയും താടിയുമൊക്കെ വരച്ച ഒരു ലുക്കിലാണ് ആ കുട്ടി പുറത്തേക്ക് വരുന്നത്. പിന്നീട് എല്ലാവര്‍ക്കും ഷേക്ക് ഹാന്റ് കൊടുക്കുകയും ആള്‍ക്കൂട്ടത്തിലൊരാള്‍ കുട്ടിയെ എടുത്ത് തോളത്തു വയ്ക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.

Also Read:

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. 'ഗാസയിലെ കൊച്ചു സൊഹ്റാന്‍ മംദാനി' എന്നാണ് എല്ലാവരെയും ആ കുട്ടിയെ അഭിസംബോധന ചെയ്തിരിക്കുന്നത്. മംദാനി ഈ ബാലനെ നേരിട്ട് വന്ന് കാണമെന്നാണ് ഭൂരിപക്ഷം കമന്റും. സൊഹ്‌റാന്‍ ഈ കുട്ടിക്ക് ജീവിതത്തില്‍ ഒരു പ്രതീക്ഷ നല്‍കിയെന്നാണ് മറ്റൊരു കമന്റ്.

ന്യൂയോര്‍ക്കിലെ ആദ്യത്തെ ദക്ഷിണേഷ്യന്‍ മേയറായി സൊഹ്റാന്‍ മംദാനി തെരഞ്ഞെടുത്തതിന് ശേഷമാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മംദാനി തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പലസ്തീന്‍ അനുകൂല നിലപാടുകൾക്കൊപ്പം നിന്ന് മംദാനി സംസാരിച്ചത് പലസ്തീന്‍ ജനതയ്ക്ക് ഒരു പ്രതീക്ഷയായിരുന്നു.

Content Highlights: Palestinian Boy imitate Zohran Mamdani in Gaza

dot image
To advertise here,contact us
dot image