
നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഫുഡ് ഡെലിവറി ആപ്പുകൾ. വല്ലപ്പോഴുമോ അല്ലെങ്കിൽ നിത്യേനയോ ഇത്തരം അപ്പുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നവർ നിരവധിയാണ്. റെസ്റ്റോറന്റുകളിൽ ഉള്ള വിലയേക്കാൾ കൂടുതലാണ് ആപ്പിലെ വിലയെങ്കിലും ഭക്ഷണം വീട്ടുമുറ്റത്ത് എത്തുമെന്നതിനാൽ ആളുകൾ അത് കാര്യമാക്കാറില്ല. ഇതിന് പുറമെ ഡെലിവറി ഫീസ്, പ്ലാറ്റ്‌ഫോം ഫീസ് എന്ന പേരിലെല്ലാം ഭക്ഷത്തിൻ്റെ ചാർജ്ജിന് പുറമെ മറ്റൊരു തുകയും ഉപഭോക്താവിൻ്റെ കയ്യിൽ നിന്ന് ഈടാക്കാറുണ്ട്. എന്നാൽ ഇപ്പോൾ സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഡെലിവറി ആപ്പുകൾ ഈടാക്കുന്ന ഉയർന്ന വില ഒഴിവാക്കി എങ്ങനെ ഭക്ഷണം ഹോം ഡെലിവറി ആക്കാം എന്ന് പറഞ്ഞുതരികയാണ് ഒരു യുവതി.
കൃഷ്ണ എന്ന ഡൽഹി സ്വദേശിനിയായ യുവതിയാണ് തന്റെ ആശയം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതിനാദ്യം അവർ ചെയ്തത് സൊമാറ്റോ, സ്വിഗ്ഗി പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപേക്ഷിക്കുകയാണ്. തുടർന്ന് ഭക്ഷണം വേണ്ട റെസ്റ്റോറന്റുകളിൽ നിന്ന് അവർ ഭക്ഷണം ഓർഡർ ചെയ്യും. ശേഷം യൂബർ അല്ലെങ്കിൽ റാപ്പിഡോ സർവീസിനെ വിട്ടുകൊണ്ട് ഭക്ഷണം ഡെലിവറി ചെയ്യിപ്പിക്കും. സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ആപ്പുകളെക്കാൾ 50 മുതൽ 100 രൂപ വരെ കുറവായിരിക്കും ഇത്തരം രീതിക്ക് എന്നാണ് കൃഷ്ണ പറയുന്നത്. അനാവശ്യമായി തുക ഈടാക്കുന്നില്ല എന്നതാണ് ഇതിലെ ഗുണം എന്നും കൃഷ്ണ പറയുന്നു.
Stopped using Zomato/Swiggy. Now I just call my regular spots, they pack the food & I send Uber/Rapido to pick it up. Even after ₹50–100 delivery cost, it’s still cheaper than ordering on apps (thanks to their markups, platform fee, commissions). Net profitable ✅
— krisha (@stonksqween) September 22, 2025
ഒരു ദിവസം കൊണ്ട് രണ്ടര ലക്ഷം ആളുകളാണ് കൃഷ്ണയുടെ പോസ്റ്റ് കണ്ടത് . നിരവധി പേരാണ് കൃഷ്ണയ്ക്ക് അനുകൂലമായി പ്രതികരിച്ച് രംഗത്തുവന്നത്. സൊമാറ്റോ,സ്വിഗ്ഗി എന്നിവർ ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണെന്നും ജിഎസ്ടി കുറഞ്ഞിട്ടും ഡെലിവറി പാർട്ണർ ഫീ, പാക്കേജിങ് ഫീസ് തുടങ്ങിയവയിലൂടെ അവർ പണം പിടിക്കുകയാണെന്നും ചിലർ പറയുന്നു. എന്നാൽ ഈ രീതിയിലും പണം പോകുന്നില്ലേ എന്നും നേരിട്ട് പോയി വാങ്ങുന്നതല്ലെ ഇതിലും നല്ലത് എന്നും ചിലർ ചോദിക്കുന്നുണ്ട്. എന്തായാലും സൊമാറ്റോ, സ്വിഗ്ഗി പോലുള്ളവർ കൈപ്പറ്റുന്ന ഡെലിവറി ഫീസിനെക്കുറിച്ച് കാര്യമായ ആറു ചർച്ചയാണ് കൃഷ്ണയുടെ ട്വീറ്റ് തുറന്നുവിട്ടത്.
Ciontent Highlights: how to avoid swiggy and zomato and their delivery fees