Top

'കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി തന്നെ മതി'; നിലപാട് വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസ്

7 Sep 2022 7:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി തന്നെ മതി; നിലപാട് വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസ്
X

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനാവണമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ബിവി ശ്രീനിവാസ്. രാജ്യത്ത് ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കോണ്‍ഗ്രസ് നേരിടും. അതിന് രാഹുല്‍ ഗാന്ധി മുന്നില്‍ നിന്ന് നയിക്കണമെന്നും ശ്രീനിവാസ് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ആരംഭിക്കും. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയുടെ ഉദ്ഘാടനം കന്യാകുമാരിയില്‍ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ വൈകിട്ട് അഞ്ചിന് നടക്കും. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയാണ് പദയാത്ര.

ഇതിന് മുന്നോടിയായാണ് ഇന്ന് രാവിലെ രാഹുല്‍ ഗാന്ധി ശ്രീപെരുംപുത്തൂരിലെ രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തില്‍ എത്തിയത്. ഇതിന് ശേഷം ചെന്നൈയിലേക്ക് പോയ രാഹുല്‍, 11.45ന് വിമാനമാര്‍ഗം തിരുവനന്തപുരത്തേക്ക് പോകും. ഉച്ചയ്ത്ത് 12.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഒരു മണിയോടെ ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലേക്ക് തിരിക്കും. വൈകിട്ട് മൂന്നിന് തിരുവള്ളൂര്‍ സ്മാരകം, വിവേകാനന്ദ സ്മാരകം, കാമരാജ് സ്മാരകം എന്നിവ സന്ദര്‍ശിക്കും. തുടര്‍ന്ന് ഗാന്ധി മണ്ഡപത്തിലെത്തുന്ന രാഹുല്‍ ഗാന്ധി പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കുചേരും. യാത്രയിലുടനീളം ഉപയോഗിക്കുന്ന ത്രിവര്‍ണ പതാക ഗാന്ധി മണ്ഡപത്തില്‍ നിന്ന് സ്വീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനില്‍ നിന്നാകും പതാക സ്വീകരിക്കുക.

Story Highlights: YOUTH CONGRESS PRESIDENT BV SREENIVAS ABOUT RAHUL GANDHI

Next Story