Top

വിവാഹ ഘോഷയാത്രക്കിടെ മോഡി-യോഗി വിജയ ഗാനം; അജ്ഞാത സംഘം വീട്ടുകാരെ കയ്യേറ്റം ചെയ്തു

നാല് കാറിലും മൂന്ന് വാനിലുമായിട്ടാണ് വിവാഹ സംഘത്തിന്റെ യാത്ര

13 March 2022 7:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിവാഹ ഘോഷയാത്രക്കിടെ മോഡി-യോഗി വിജയ ഗാനം; അജ്ഞാത സംഘം വീട്ടുകാരെ കയ്യേറ്റം ചെയ്തു
X

വിവാഹ യാത്രക്കിടെ മര്‍ദനം. ഉത്തര്‍പ്രദേശിലെ ഔരിയ ജില്ലയിലാണ് സംഭവം. നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയം ആഘോഷിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും തെരഞ്ഞെടുപ്പ് ഗാനം വെച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ക്കെതിരെ അജ്ഞാത സംഘം ആക്രമണം അഴിച്ചുവിട്ടത്. വാഹനവും അടിച്ചു തകര്‍ത്തു.

നാല് കാറിലും മൂന്ന് വാനിലുമായിട്ടാണ് വിവാഹ സംഘത്തിന്റെ യാത്ര. ഇതിനിടെ വധുവിന് വിവാഹസമ്മാനമായി നല്‍കിയ സ്വര്‍ണാഭരണവും രണ്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടെന്നും പരാതിയുണ്ട്. വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തതോടെ ചിലര്‍ക്ക് മുറിവേറ്റിട്ടുണ്ട്, സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Next Story