Top

'ഉത്തർപ്രദേശിൽ ബിജെപിയുടെ അന്ത്യകാഹളം മുഴങ്ങി'; മൗര്യയും സംഘവും സമാജ് വാദ് പാർട്ടിയിൽ

സംസ്ഥാനത്തെ ബിജെപിയുടെ ചൂഷണത്തിൽ നിന്ന് മോചിപ്പിക്കണം

14 Jan 2022 12:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്തർപ്രദേശിൽ ബിജെപിയുടെ അന്ത്യകാഹളം മുഴങ്ങി; മൗര്യയും സംഘവും സമാജ് വാദ് പാർട്ടിയിൽ
X

ലക്നൗ: ഉത്തർപ്രദേശ് ബിജെപിയിൽ നിന്ന് രാജിവെച്ച മന്ത്രിമാർ ഉൾപ്പെടെയുള്ളവർ സമാജ് വാദി പാർട്ടിയിൽ ചേർന്നു. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ചടങ്ങിലായിരുന്നു കൂടുമാറ്റം. യോ​ഗി സർക്കാരിലെ മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, ധരം സിങ് സെയ്‌നി, എംഎൽഎമാരായ റോഷൻ ലാൽ വെർമ, ബ്രിജേഷ് പ്രജാപതി, മുകേഷ് വർമ, വിനയ് ശാക്യ, ഭഗവതി സാഗർ എന്നിവരാണ് എസ്പിയിൽ ചേർന്നത്. ഉത്തർപ്രദേശിൽ ബിജെപിയുടെ അന്ത്യകാഹളം മുഴങ്ങിയെന്ന് സ്വാമി പ്രസാദ് മൗര്യ ചടങ്ങിനിടെ വ്യക്തമാക്കി.

''ഉത്തർപ്രദേശിൽ ബിജെപിയുടെ അന്ത്യത്തിനായി കാഹളം മുഴങ്ങി. യുപിയിലെയും ഭാരത്തിലെയും ജനങ്ങളെ ബിജെപി തെറ്റിദ്ധരിപ്പിച്ച്, കണ്ണിൽ പൊടിയിട്ട് ചൂഷണം ചെയ്തു. ഇനിയും ഇത് അനുവദിക്കരുത്. സംസ്ഥാനത്തെ ബിജെപിയുടെ ചൂഷണത്തിൽ നിന്ന് മോചിപ്പിക്കണം. 2024ൽ ഇന്ത്യ ആര് ഭരിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും. ഉത്തർപ്രദേശിലെ അടുത്ത മുഖ്യമന്ത്രി അഖിലേഷ് യാദവാകും.'' സ്വാമി പ്രസാദ് മൗര്യ പറഞ്ഞു.

യോ​ഗി ആ​ദിഥ്യനാഥിനെതിരെ കഴിഞ്ഞ കുറേനാളുകളായി പാർട്ടിക്കുള്ളിൽ നടക്കുന്ന വിമത നീക്കങ്ങളാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നത്. നേരത്തെ അഖിലേഷ് മുഖ്യമന്ത്രിയായിരിക്കെ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു സ്വാമി പ്രസാദ് മൗര്യ. 5 തവണ എംഎൽഎയായിട്ടുമുണ്ട്. തന്റെ രാജി ബിജെപിക്ക് തെരെഞ്ഞെടുപ്പിൽ വലിയ ആഘാതമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചാണ് മൗര്യ പാളയം വിട്ടത്.

Next Story

Popular Stories