Top

മാംസാഹാരം കഴിക്കുന്നതിനെ ചൊല്ലിയുളള സംഘര്‍ഷം; ജെഎൻയുവിൽ വിദ്യാർത്ഥി യൂണിയന്റെ പ്രതിഷേധം

എബിവിപി പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവാശ്യപ്പെട്ടാണ് പ്രതിഷേധം.

10 April 2022 7:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാംസാഹാരം കഴിക്കുന്നതിനെ ചൊല്ലിയുളള സംഘര്‍ഷം; ജെഎൻയുവിൽ വിദ്യാർത്ഥി യൂണിയന്റെ പ്രതിഷേധം
X

ഡൽഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ മാംസാഹാരം കഴിക്കുന്നതിനേ ചൊല്ലിയുളള സംഘര്‍ഷത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥി യൂണിയൻ. വിദ്യാർത്ഥികളെ ആക്രമിച്ച എബിവിപി പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവാശ്യപ്പെട്ടാണ് പ്രതിഷേധം. ഇന്നലെ വൈകീട്ട് സർവകലാശാലയിലെ കാവേരി ഹോസ്റ്റലിലാണ് സംഭവം. എബിവിപി വിദ്യാര്‍ത്ഥികളെ അക്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്‌ഐ നേതാവ് അയ്ഷി ഘോഷ് ആണ് വീഡിയോ പങ്കുവെച്ചത്.

രാമ നവമി ദിനത്തില്‍ മാംസാഹാരം കഴിക്കരുത് എന്നാവശ്യപ്പെട്ട് ഒരുകൂട്ടം എബിവിപി പ്രവർത്തകർ ഇടത് സംഘടനാ വിദ്യാർത്ഥികളെ മർദ്ദിച്ചത്. ആക്രമത്തിൽ ആറ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. അക്രമികൾ മെസ് സെക്രട്ടറിയെ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ഹോസ്റ്റലിൽ എബിവിപി ​ഗുണ്ടായിസം കാണിക്കുകയാണെന്നും വിദ്യാർത്ഥി യൂണിയൻ ആരോപിച്ചു.

'എബിവിപി ഗുണ്ടകള്‍ ജെഎന്‍യു നിവാസികളായ വിദ്യാര്‍ത്ഥികള്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നത് തടഞ്ഞു. ഹോസ്റ്റലിലെ മെസ് സെക്രട്ടറിയെ മര്‍ദ്ദിച്ചു. ക്യാംപസിനകത്ത് ഗുണ്ടായിസം അഴിച്ചുവിടുന്ന എബിവിപിക്കെതിരെ ഒന്നിക്കുക,' അയ്ഷി ഘോഷ് ട്വീറ്റ് ചെയ്തത്.

എന്നാൽ ഹോസ്റ്റലിൽ ഒരു പൂജ സംഘടിപ്പിക്കുന്നത് തടയാൻ ഇടതു സംഘടനാ വിദ്യാർത്ഥികൾ ശ്രമിച്ചതാണ് സം​ഘർഷത്തിന് കാരണമായതെന്നാണ് എബിവിപി പ്രവർത്തകരുടെ ആരോപണം.

സംഭവത്തില്‍ പ്രതികരണവുമായി ജെഎന്‍യു സര്‍വ്വകലാശാല രംഗത്തെത്തി. ക്യാംപസ് മെസ്സില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നതിന് തടസമില്ലെന്ന് വ്യക്തമാക്കി സര്‍വ്വകലാശാല നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. സര്‍വ്വകലാശാല അധികൃതര്‍ അങ്ങനെയൊരു നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. റമദാന്‍ ആണെങ്കിലും രാമ നവമി ആണെങ്കിലും എല്ലാവരും അവരവരുടേതായ രീതിയില്‍ ആഘോഷിക്കുക, ജെഎന്‍യു റെക്ടര്‍ അജയ് ദുബേ ഇന്ത്യാ ടുഡേയോട് പ്രതികരിച്ചു.



STORY HIGHLIGHTS: Student union protest against ABVP Conflict over eat meat at JNU

Next Story

Popular Stories