Top

താനെയിലും പിടി മുറുക്കി ഷിന്‍ഡെ; 67 മുന്‍ കൗണ്‍സിലര്‍മാരില്‍ 66 പേരെയും ക്യാമ്പിലെത്തിച്ചു

മഹാരാഷ്ട്രയിലെ നഗര സഭകളില്‍ മുംബൈയിലെ ബ്രിഹന്‍മുംബൈ കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപെട്ട നഗരസഭയാണ് താനെ. കാലാവധി പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന താനെയും മുംബൈ പോലെ ശിവസേനയുടെ ശക്തി കേന്ദ്രമാ

7 July 2022 5:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

താനെയിലും പിടി മുറുക്കി ഷിന്‍ഡെ; 67 മുന്‍ കൗണ്‍സിലര്‍മാരില്‍ 66 പേരെയും ക്യാമ്പിലെത്തിച്ചു
X

താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 67 മുന്‍ കൗണ്‍സിലര്‍മാരില്‍ 66 പേരും പുതിയ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയോടൊപ്പം നിന്നതോടെ ശിവസേനയിലെ പിളര്‍പ്പ് താഴെ തട്ടിലേക്കും വ്യാപിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം ഷിന്‍ഡയെ സന്ദര്‍ശിച്ച സംഘം അദ്ദേഹത്തിന് പിന്തുണ അറിയിച്ചു.

മഹാരാഷ്ട്രയിലെ നഗര സഭകളില്‍ മുംബൈയിലെ ബ്രിഹന്‍മുംബൈ കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപെട്ട നഗരസഭയാണ് താനെ. കാലാവധി പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന താനെയും മുംബൈ പോലെ ശിവസേനയുടെ ശക്തി കേന്ദ്രമാണ്. ഷിന്‍ഡെയ്ക്കും മേഖലയില്‍ ശക്തമായ സ്വാധീനമുണ്ട്.

ഈ നീക്കം ഉദ്ധവ് താക്കറെ വിഭാഗത്തിന് കനത്ത പ്രഹരമാവും. ഷിന്‍ഡെയുടെ വിമത നീക്കത്തെത്തുടര്‍ന്ന് കഴിഞ്ഞമാസം താക്കറെക്ക് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. പാര്‍ട്ടിയുടെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് താക്കറെ. അദ്ദേഹത്തിന്റെ പിതാവ് ബാലെസാഹെബ് താക്കെറെയാണ് ശിവസേന സ്ഥാപകന്‍.

ബാലെസാഹെബിന്റെ പൈതൃകമുള്ള തങ്ങള്‍ക്കാണ് പാര്‍ട്ടിയുടെ നിയന്ത്രണമെന്ന് ഷിന്‍ഡെ വിഭാഗം അവകാശപെട്ടു. മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ പിന്തുണയുള്ള തങ്ങളാണ് യഥാര്‍ഥ സേനയെന്ന് നിയമസഭയിലും സുപ്രീം കോടതിയിലും അവര്‍ അവകാശപ്പെട്ടു. നേരത്തേ സഭയില്‍ ഭൂരിപക്ഷം തെളിയിച്ച വേളയില്‍ സേനയുടെ 55 എംഎല്‍എ മാരില്‍ 40 പേരുടെ പിന്തുണ ഷിന്‍ഡെ വിഭാഗം നേടിയിരുന്നു. പാര്‍ട്ടിയില്‍ യഥാര്‍ത്ഥ നിയന്ത്രണം കിട്ടണമെങ്കില്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തകര്‍, പ്രാദേശിക നേതാക്കള്‍, സ്ഥാപക നേതാക്കള്‍ എന്നിവരുടെ പിന്തുണ കൂടി നേടണം. പാര്‍ട്ടി പിളരുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുന്ന വിഭാഗത്തിനാവും പാര്‍ട്ടിയുടെ പേരും ചിഹ്നവും നല്‍കുക.

രണ്ട് തവണ മുഖ്യമന്ത്രിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിനെ ഒഴിവാക്കി ഷിന്‍ഡെയെ മുഖ്യമന്ത്രി ആക്കിയതിനുള്ള പ്രത്യുപകാരമായാണ് കൗണ്‍സിലര്‍മാരുടെ ഈ നീക്കത്തെ വിലയിരുത്തുന്നത്. ഇത് ഷിന്‍ഡെ വിഭാഗത്തിന് കരുത്ത് പകരും.

താക്കറെ വിഭാഗവും പോരാടുകയാണ്. 19 അംഗങ്ങളുള്ള ലോക സഭയില്‍ പുതിയ ചീഫ് വിപ്പിനെ നിയമിച്ചു കഴിഞ്ഞു. പാര്‍ട്ടിക്ക് രാജ്യസഭയിലും മൂന്ന് അംഗങ്ങളുണ്ട്. പാര്‍ട്ടിയുടെ പേരും ചിഹ്നവും കൈമാറുന്നത് തടയണമെന്ന് ആശ്യപ്പെട്ടുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷയും നല്‍കിയിട്ടുണ്ട്.

STORY HIGHLIGHTS: Shinde tightens grip on Thane too; 66 out of 67 former councilors were brought to the camp

Next Story