Top

അന്ന് ഒരു വോട്ടിന് നഷ്ടപ്പെട്ടത് മുഖ്യമന്ത്രി സ്ഥാനം; സിപി ജോഷിയിലേക്ക് വീണ്ടും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം?

22 Sep 2022 11:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അന്ന് ഒരു വോട്ടിന് നഷ്ടപ്പെട്ടത് മുഖ്യമന്ത്രി സ്ഥാനം; സിപി ജോഷിയിലേക്ക് വീണ്ടും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം?
X

ന്യൂഡല്‍ഹി: രാജസ്ഥാന്‍ നിയമസഭ സ്പീക്കര്‍ സിപി ജോഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ബുധനാഴ്ച കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചതിന് ശേഷം താനും ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിനുണ്ടെന്ന് ഗെഹ്‌ലോട്ട് സൂചിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് സിപി ജോഷിയുടെ പേര് നിര്‍ദേശിച്ചതെന്നാണ് വിവരം.

സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി വരെ ഗെഹ്‌ലോട്ട് മുഖ്യമന്ത്രി ്സ്ഥാനത്ത് തുടര്‍ന്നേക്കും. ഗെഹ്‌ലോട്ടും സിപി ജോഷിയും തമ്മില്‍ മികച്ച ബന്ധമാണുള്ളത്. 2020 ജൂണില്‍ സച്ചിന്‍ പൈലറ്റിന്റ നേതൃത്വത്തില്‍ വിമതനീക്കം നടന്നപ്പോള്‍ ഗെഹ്‌ലോട്ടിന്റെ സഹായിച്ചത് സിപി ജോഷിയുടെ കൈസഹായമാണ്.

സച്ചിന്‍ പൈലറ്റ് അടക്കം 19 എംഎല്‍എമാര്‍ക്ക് അയോഗ്യത നോട്ടീസ് നല്‍കിയാണ് സിപി ജോഷി അന്ന് വിമതനീക്കം തടഞ്ഞത്. സച്ചിന്‍ പൈലറ്റ് ഒരു കാരണവശാലും മുഖ്യമന്ത്രിയാകരുതെന്നാണ് ഗെഹ് ലോട്ടിന്റെ നിലപാട്. അതിനാലാണ് സിപി ജോഷിയുടെ പേര് മുന്നോട്ട് വെച്ചത്.

ഒരിക്കല്‍ മുഖ്യമന്ത്രി സ്ഥാനം ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട നേതാവ് സിപി ജോഷി. 2008ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പ്രഥമ പരിഗണന നല്‍കിയിരുന്നത് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന സിപി ജോഷിക്ക്. നന്ദ്ദവാര മണ്ഡലത്തില്‍ നിന്നാണ് സിപി ജോഷി ജനവിധി തേടിയത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഒരു വോട്ടിന് സിപി ജോഷി പരാജയപ്പെട്ടു. വീണ്ടും എണ്ണി അപ്പോഴും ഒരു വോട്ടിന് പിന്നില്‍. അങ്ങനെ അത്തവണയും ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയായി. പതിനാല് വര്‍ഷം കഴിയുമ്പോള്‍ ജോഷിയിലേക്ക് വീണ്ടും മുഖ്യമന്ത്രി സ്ഥാനം വരികയാണോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.

Story Highlights: Rajasthan speaker CP Joshi's name has been recommended by Ashok Gehlot for the post of CM

Next Story

Popular Stories