Top

'പഞ്ചാബിലേക്ക് കടക്കരുത്' ഛന്നിയുടെ പ്രസ്താവനയ്ക്കെതിരെ അയൽസംസ്ഥാനങ്ങൾ; ഞെട്ടിച്ചെന്ന് ബിഹാ‍ർ മുഖ്യമന്ത്രി

ഛന്നിയുടെ പ്രസ്താവന യുപിയിലെ ജനങ്ങളെ അപമാനിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. യുപിയിലെ ജനങ്ങളെ ഛന്നി അപമാനിച്ചപ്പോൾ അതുകേട്ട് പ്രിയങ്ക ഗാന്ധി ചിരിക്കുകയാണ് ചെയ്തതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

17 Feb 2022 8:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പഞ്ചാബിലേക്ക് കടക്കരുത് ഛന്നിയുടെ പ്രസ്താവനയ്ക്കെതിരെ അയൽസംസ്ഥാനങ്ങൾ; ഞെട്ടിച്ചെന്ന് ബിഹാ‍ർ മുഖ്യമന്ത്രി
X

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നിയുടെ പ്രസ്താവനയിൽ താൻ സ്തംഭിച്ചുവെന്ന് ബിഹാ‍‍ർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ സംസ്ഥാനത്തേക്ക് വരരുതെന്ന ഛന്നിയുടെ പ്രസ്താവനയിലാണ് ബിഹാർ മുഖ്യമന്തിയുടെ പ്രതികരണം.

കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കൊപ്പം റോഡ് ഷോയിൽ ചരൺജിത്ത് സിംഗ് ഛന്നി നടത്തിയ പ്രസ്താവന അടിസ്ഥാനമില്ലാത്തതാണ്. പഞ്ചാബിന് വേണ്ടി ബീഹാറിലെ ജനങ്ങൾ നൽകിയ സംഭാവനകളെക്കുറിച്ച് ഛന്നിക്ക് അറിയില്ലെന്നും കുമാർ പറഞ്ഞു.

അതേസമയം പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിം ഗ് ഛന്നിെയെയും കോൺ ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും വിമർശിച്ച് കേന്ദ്രമന്ത്രി അനുരാ ഗ് ഠാക്കൂറും രം ഗത്തെത്തി. ഛന്നിയുടെ പ്രസ്താവന യുപിയിലെ ജനങ്ങളെ അപമാനിക്കുന്നതാണ്. യുപിയിലെ ജനങ്ങളെ ഛന്നി അപമാനിച്ചപ്പോൾ അതുകേട്ട് പ്രിയങ്ക ഗാന്ധി ചിരിക്കുകയാണ് ചെയ്തതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ പഞ്ചാബിലേക്ക് വരരുതെന്ന ഛന്നിയുടെ പ്രസ്താവനയിൽ ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി കൺവീന‍റുമായ അരവിന്ദ് കെജ്രിവാളും വിമർശിച്ചിരുന്നു. നേരത്തെയും ഛന്നി ഇത്തരം വിവാദ പ്രസ്താവന നടത്തിയിട്ടുണ്ടെന്നും കെജ്രിവാൾ ആരോപിച്ചു.

Story Highlight : Bihar Chief Minister says he shocked Channi's statement

Next Story

Popular Stories