Top

'ആരും എന്റെ മേൽവിലാസം പുറത്തു വിടരുത്'; അഭ്യർത്ഥനയുമായി പ്രവാചക വിരുദ്ധ പരാമർശം നടത്തിയ മുൻ ബിജെപി നേതാവ്

12 Jun 2022 5:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരും എന്റെ മേൽവിലാസം പുറത്തു വിടരുത്; അഭ്യർത്ഥനയുമായി പ്രവാചക വിരുദ്ധ പരാമർശം നടത്തിയ മുൻ ബിജെപി നേതാവ്
X

ന്യൂഡൽഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് ബിജെപിയില്‍ നിന്നും പുറത്താക്കപ്പെട്ട നവീന്‍ കുമാര്‍ ജിന്ദല്‍. തന്റെ കുടുംബത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ആരും തന്റെ മേല്‍വിലാസ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്നും ജിന്ദല്‍ ആവശ്യപ്പെട്ടു.

എന്റെയും കുടുംബത്തിന്റെയും വിവരങ്ങള്‍ പങ്കുവെക്കരുതെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. എന്റെ അഭ്യര്‍ത്ഥന കണക്കാകാതെ പലരും എന്റെ മേല്‍വിലാസ വിവരങ്ങള്‍ പുറത്തു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇസ്ലാമിക മത മൗലിക വാദികളില്‍ നിന്നും എന്റെ കുടുംബം ഭീഷണി നേരിടുന്നുണ്ട്, നവീന്‍ കുമാര്‍ ജിന്ദല്‍ ട്വീറ്റ് ചെയ്തു. ഭീഷണി കോളുകള്‍ വരുന്ന ഫോണ്‍ നമ്പറിന്റെ സ്‌ക്രീന്‍ ഷോട്ടും ഇദ്ദേഹം പങ്കു വെച്ചിട്ടുണ്ട്. തന്റെ കുടുംബത്തിന്റെ സുരക്ഷയില്‍ വലിയ ആശങ്കയുണ്ടെന്ന് ജിന്ദല്‍ പറഞ്ഞു.

പ്രവാചക വിരുദ്ധ പ്രസ്താവനുടെ പേരില്‍ കഴിഞ്ഞയാഴ്ചയാണ് ജിന്ദലിനെ ബിജെപിയില്‍ നിന്നും പുറത്താക്കിയത്. പ്രവാചകനെതിരെ പരാമര്‍ശം നടത്തിയ ബിജെപി പ്രതിനിധി നുപുര്‍ ശര്‍മ്മയെ പിന്തുണച്ച് കൊണ്ടിട്ട ട്വീറ്റാണ് വിവാദത്തിലായത്. ബിജെപി ഡല്‍ഹി ഘടകം മീഡിയ ഹെഡ് ആയിരുന്നു നവീന്‍ കുമാര്‍ ജിന്ദല്‍.

ഗ്യാൻവാപി വിഷയവുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനലിൽ നടന്ന ചർച്ചയിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുർ ശർമ്മയുടെ അപകീർത്തികരമായ പരാമർശം. ഇസ്ലാം മതഗ്രന്ഥങ്ങളിൽ ആളുകൾക്ക് കളിയാക്കാൻ കഴിയുന്ന ചില കാര്യങ്ങൾ ഉണ്ടെന്നായിരുന്നു നുപുർ ശർമ്മയുടെ പരാമർശം. മുസ്ലിങ്ങൾ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുർ ശർമ്മ ആരോപിച്ചിരുന്നു. പരാമർശത്തിനെതിരെ മുസ്ലിം രാജ്യങ്ങൾ രം​ഗത്ത് വന്നതോടെ നുപുർ ശർമ്മയെ സസ്പെൻഡ് ചെയ്യുകയും സമൂ​ഹ മാധ്യമങ്ങളിലൂടെ സമാന പ്രസ്താവന നടത്തിയ നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയുമായിരുന്നു.

story highlight: Naveen Kumar Jindal says his family is in danger

Next Story