'എന്റെ 18 വര്‍ഷത്തെ തപസ്യ' പാഴായി; കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധവുമായി നഗ്മ
സീറ്റനുവദിക്കാത്തതില് പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് പവന് ഖേര 'എന്റെ തപസ്യയില്‍ എന്തെങ്കിലും കുറവുണ്ടായിരുന്നിരിക്കണം' എന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതിനുതാഴെയായി 'എന്റെ 18 വര്‍ഷത്തെ തപസ്യ ഇമ്രാന് ഭായ്ക്ക് മുന്നില്‍ തകര്‍ന്ന് വീണു' എന്ന് റീട്വീറ്റ് ചെയ്താണ് നഗ്മ തന്റെ പ്രതിഷേധം അറിയിച്ചത്.
30 May 2022 6:26 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുംബൈ: രാജ്യസഭയിലേക്ക് ടിക്കറ്റ് നല്‍കാത്തതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം കനക്കുന്നു. നടിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ നഗ്മയാണ് രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതിന്റെ പേരില്‍ പ്രതിഷേധവുമായി പുതുതായി രംഗത്ത് വന്നിരിക്കുന്നത്. കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ സോണിയ ഗാന്ധി തനിക്ക് നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും തനിക്ക് എന്തുകൊണ്ട് അര്‍ഹതയില്ലെന്നും ചോദിച്ച് ട്വിറ്ററിലൂടെയാണ് നഗ്മ നേതൃത്വത്തിനെതിരെ പ്രതിഷേധം കനപ്പിച്ചത്. കാത്തിരിക്കാന്‍ തുടങ്ങിയിട്ട് പതിനെട്ട് വര്‍ഷങ്ങളായെന്നും നഗ്മ ട്വിറ്ററില്‍ കുറിച്ചു.
57 സീറ്റുകളിലേക്കായി അടുത്ത പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് പത്ത് സീറ്റിലെങ്കിലും ജയിക്കാമെന്ന കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്ക്കിടയിലാണ് നാലുദിക്ക് നിന്നുമുള്ള പ്രതിഷേധം. രാജ്യസഭ സീറ്റിലേക്ക് പരിഗണിക്കാത്തതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന് ഖേരയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
''2003-2004 വര്‍ഷത്തില്‍ ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ എനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതാണ്. അധികാരത്തിലില്ലാത്ത വര്‍ഷങ്ങളുള്‍പ്പടെ ഇപ്പോള്‍ 18 വര്‍ഷമായി. എനിക്കെന്തുകൊണ്ട് രാജ്യസഭാ സീറ്റിന് അവകാശമില്ല?'' എന്ന് നഗ്മ ട്വിറ്ററിലൂടെ ചോദിച്ചു.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള നേതാവായ ഇമ്രാന് പ്രതാപ് ഗഡിക്ക് മഹാരാഷ്ട്രയില്‍ സീറ്റ് നല്‍കിയതിനെ ചൊല്ലിയും നഗ്മ പ്രതിഷേധം കടുപ്പിച്ചത്.
സീറ്റനുവദിക്കാത്തതില് പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് പവന് ഖേര 'എന്റെ തപസ്യയില്‍ എന്തെങ്കിലും കുറവുണ്ടായിരുന്നിരിക്കണം' എന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതിനുതാഴെയായി 'എന്റെ 18 വര്‍ഷത്തെ തപസ്യ ഇമ്രാന് ഭായ്ക്ക് മുന്നില്‍ തകര്‍ന്ന് വീണു' എന്ന് റീട്വീറ്റ് ചെയ്താണ് നഗ്മ തന്റെ പ്രതിഷേധം അറിയിച്ചത്. എന്നാല്‍ പാര്‍ട്ടി തന്നെ അംഗീകരിച്ചിട്ടുണ്ടെന്ന് പവന് ഖേര പിന്നീട് നിലപാട് തിരുത്തിയിരുന്നു.
പത്ത് രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇന്നലെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. അനുവദിച്ച സീറ്റുകളുടെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ നിന്ന് പി ചിദംബരവും കര്‍ണാടകയില്‍ നിന്ന് ജയ്റാം രമേശും രാജസ്ഥാനില്‍ നിന്ന് മുകുള്‍ വാസ്നിക്കും രാജ്യസഭയിലെത്തും. രണ്‍ദീപ് സുര്‍ജേവാല, രാജീവ് ശുക്ല എന്നീ പാര്‍ട്ടിയുടെ വിശ്വസ്ഥര്‍ക്കും നേതൃത്വം സീറ്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ജി 23 നേതാക്കളായ ഗുലാം നബി ആസാദിനും, ആനന്ദ് ശര്‍മക്കും സീറ്റില്ല. അജയ് മാക്കന്, രണ്‍ജീത് രഞ്ജന്‍, വിവേക് തന്‍ഖാ, ഇമ്രാന് പ്രതാപ്ഗഡി എന്നിവരാണ് നേതൃത്വം സീറ്റനുവദിച്ച മറ്റ് നേതാക്കള്‍.
രാജ്യസഭ സീറ്റിനെ ചൊല്ലി സംസ്ഥാന തലത്തിലും അസ്വാരസ്യങ്ങള്‍ പുകയുന്നുണ്ട്. ജാര്‍ഖണ്ഡ് രാജ്യസഭ സീറ്റ് ജെഎംഎം ഏറ്റെടുത്താല്‍ സഖ്യം ഉപേക്ഷിക്കുമെന്ന ഭീഷണിയുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം രംഗത്തെത്തി. ഈ അതൃപ്തി സോണിയ ഗാന്ധി മുഖ്യമന്ത്രി ഹേമന്ത് സോറനുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചിരുന്നു. തര്‍ക്കം രൂക്ഷമായതിനാല്‍ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന സോണിയ ഗാന്ധിയുടെ നിര്‍ദേശത്തോടും സോറന് പ്രതികരിച്ചിട്ടില്ല. അതേസമയം, പട്ടികയില്‍ എത്ര പിന്നാക്കക്കാരുണ്ടെന്ന ചോദ്യവുമായി ഗുജറാത്തിന്റെ ചുമതലയുള്ള ജിതേന്ദ്ര ഭാഗേല്‍ രംഗത്തെത്തിയതും നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്.
Story Highlights: 'My 18 years of penance' become wasted; Nagma protests against Congress not giving Rajya Sabha seat