Top

'തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്'; മോദിക്ക് അദാനിയുമായുള്ള ബന്ധം പുറത്തുകൊണ്ടുവന്നതിലെ അസ്വസ്ഥതയെന്ന് കെ സി വേണുഗോപാല്‍

സത്യങ്ങള്‍ തുറന്നു പറയുന്നവരെ പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് പേടിപ്പെടുത്തുകയാണ്. ഇന്ത്യ വെള്ളരിക്കാപ്പട്ടണമാണോയെന്ന് കെ സി വേണുഗോപാല്‍

19 March 2023 7:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്; മോദിക്ക് അദാനിയുമായുള്ള ബന്ധം പുറത്തുകൊണ്ടുവന്നതിലെ അസ്വസ്ഥതയെന്ന് കെ സി വേണുഗോപാല്‍
X

കൊച്ചി: രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അദാനിയെ സഹായിക്കുന്ന മോദിയുടെ ബന്ധം പുറത്തുകൊണ്ടുവന്നതിലുള്ള അസ്വസ്ഥതയാണ് രാഹുല്‍ ഗാന്ധിക്കെതിരായ നടപടികള്‍ക്ക് കാരണമെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഒരാഴ്ചയായി രാഹുല്‍ ഗാന്ധിക്കെതിരെ നാടകം നടക്കുന്നു. സത്യങ്ങള്‍ തുറന്നു പറയുന്നവരെ പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് പേടിപ്പെടുത്തുകയാണ്. ഇന്ത്യ വെള്ളരിക്കാപ്പട്ടണമാണോ എന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.

'കൃത്യമായ അജണ്ടയോടെ യഥാര്‍ത്ഥ കള്ളനെ പിടിക്കാതെ എല്ലാ സംരക്ഷണവും നല്‍കുകയാണ്. രാജ്യം കൊള്ളയടിക്കുന്നവര്‍ക്ക് എല്ലാ സുരക്ഷയും നല്‍കുകയാണ്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ എല്‍ഐസിയെയും പൊതുമേഖലാ ബാങ്കുകളെയും അടക്കം പാപ്പരാക്കുന്ന രീതിയില്‍ അദാനിയെ സഹായിക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇടപെട്ടതിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചു എന്നുള്ളതാണ് രാഹുല്‍ ഗാന്ധി ചെയ്ത തെറ്റ്. കൃത്യമായ തെളിവുകളോട് കൂടി അദ്ദേഹം ഉന്നയിച്ച കാര്യങ്ങള്‍ക്ക് ഒന്നിന് പോലും മറുപടി പറയാതെ തുടങ്ങിയതാണ് അദ്ദേഹത്തിനെതിരായ നീക്കം.

ജമ്മു കാശ്മീരില്‍ പൊലീസിന്റെ സാന്നിധ്യത്തിലാണ് രാഹുല്‍ പ്രസംഗിച്ചത്. നിങ്ങള്‍ എന്താണ് നടപടി എടുക്കാത്തതെന്ന് അപ്പോള്‍ തന്നെ രാഹുല്‍ അവരോട് ചോദിക്കുകയും ചെയ്തിരുന്നു. ആ പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ പരമാവധി പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഒരു കാര്യം മാത്രമേ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറയാനുള്ളൂ, തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് സമാനമാണ് ഇത്. ഇന്ത്യയിലെ കോണ്‍ഗ്രസുകാരെ സംബന്ധിച്ചിടത്തോളം ഇത്തരം സമീപനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല മാത്രമല്ല, ഞങ്ങളെ പേടിപ്പിച്ച് പിന്മാറ്റാമെന്ന് വിചാരിക്കുകയും വേണ്ട. ഇതിലും ശക്തമായി അദാനി വിഷയം ഉന്നയിക്കും. ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിക്കുന്നത് വരെ പോരാട്ടം തുടരുക തന്നെ ചെയ്യും', കെ സി വേണുഗോപാല്‍ പറഞ്ഞു.

Story Highlights: KC Venugopal Against Narendra Modi On Police Action Against Rahul Gandhi

Next Story