Top

എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍; വിഷയം പരിശോധിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര നിയമമന്ത്രി

തിരുവനന്തപുരം ലോ കോളേജില്‍ കെഎസ്‌യു പ്രവര്‍ത്തകയെ മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ആവശ്യം ഉന്നയിച്ചത്

5 Aug 2022 5:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍; വിഷയം പരിശോധിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര നിയമമന്ത്രി
X

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി. തിരുവനന്തപുരം ലോ കോളേജില്‍ കെഎസ്‌യു പ്രവര്‍ത്തകയെ മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ആവശ്യം ഉന്നയിച്ചത്.

ശൂന്യവേളയിലായിരുന്നു ഹൈബിയുടെ ചോദ്യം. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിനോടായിരുന്നു ഹൈബിയുടെ ചോദ്യം. ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.

അത് കൊണ്ട് തന്നെ ഹൈബിയുടെ ആവശ്യം കേരള ചീഫ് സെക്രട്ടറിക്ക് കൈമാറി. ചീഫ് സെക്രട്ടറിയോടും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോടും വിഷയം പരിശോധിച്ച് നടപടി എടുക്കാന്‍ നിര്‍ദേശിച്ചതായും നിയമമന്ത്രി അറിയിച്ചു.

മാര്‍ച്ച് മാസത്തിലാണ് ലോ കോളേജില്‍ സംഘര്‍ഷം നടന്നത്. കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് കടക്കുകയായിരുന്നു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് സഫ്‌നക്ക് മര്‍ദ്ദനമേല്‍ക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇത് ചര്‍ച്ചയുമായിരുന്നു.

Story Highlights: Hibi Eden States in Parliament SFI Should be Banned

Next Story