Top

അധികാരമുള്ള രണ്ട് സംസ്ഥാനങ്ങളും നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്; പ്രശാന്ത് കിഷോറിനെ ഇരുത്തി ചര്‍ച്ചകളുമായി മുഖ്യമന്ത്രിമാര്‍

20 April 2022 2:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അധികാരമുള്ള രണ്ട് സംസ്ഥാനങ്ങളും നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്; പ്രശാന്ത് കിഷോറിനെ ഇരുത്തി ചര്‍ച്ചകളുമായി മുഖ്യമന്ത്രിമാര്‍
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാനിലെയും ചത്തീസ്ഗഡിലെയും മുഖ്യമന്ത്രിമാര്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും ചര്‍ച്ചയിലുണ്ടായിരുന്നു. കോണ്‍ഗ്രസ് മുന്നേറ്റത്തിന് വേണ്ടി പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ചര്‍ച്ച.

ബുധനാഴ്ച രാവിലെയാണ് മുഖ്യമന്ത്രിമാരായ അശോക് ഗെഹ്‌ലോട്ടും ഭൂപേഷ് ഭാഗെലും ഡല്‍ഹിയിലെത്തിയത്. ഈ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും ലോക്‌സഭ തെരഞ്ഞെടുപ്പുമായിരുന്നു ചര്‍ച്ച വിഷയം.

എങ്ങനെയാണ് ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പുകളെ നേരിടാന്‍ പോകുന്നതെന്ന പദ്ധതി മുഖ്യമന്ത്രിമാര്‍ അവതരിപ്പിച്ചു. ഇതിനോട് പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെന്നാണ് വിവരം.

പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച പദ്ധതിയില്‍ തീരുമാനമെടുക്കാന്‍ മുതിര്‍ന്ന നേതാക്കളുടെ ഒരു സമിതിയെ കോണ്‍ഗ്രസ് നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ സമിതി വിഷയത്തില്‍ നിലപാട് പറയുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

താഴെതട്ടില്‍ പാര്‍ട്ടിയെ വളര്‍ത്തുന്നതിന് വേണ്ടിയും ശക്തിപ്പെടുത്തുന്നതിനും ബിജെപിയെ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനും വേണ്ടിയുള്ള പദ്ധതി തയ്യാറാക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. നേരത്തെ പ്രശാന്ത് കിഷോറുമായി നടത്തിയ ചര്‍ച്ച അവസാന നിമിഷം കൈവിട്ടുപോയെങ്കിലും ഇപ്പോള്‍ വീണ്ടും ചുവപ്പ് പരവതാനി വിരിച്ചിയിരിക്കുകയാണ് കോണ്‍ഗ്രസ്.

Story Highlights: Gehlot And Baghel Meet Sonia Gandhi And Prasanth Kishor


Next Story