Top

ത്രിപുരയില്‍ 2018ലെ ബിജെപിയുടെ ജനപ്രിയ വാഗ്ദാന പ്രചരണത്തെ എതിര്‍ക്കാന്‍ സിപിഐഎമ്മിന് കഴിഞ്ഞില്ല'; മണിക് സര്‍ക്കാര്‍

10 Sep 2022 10:57 AM GMT
ആല്‍ബിന്‍ എം.യു

ത്രിപുരയില്‍ 2018ലെ ബിജെപിയുടെ ജനപ്രിയ വാഗ്ദാന പ്രചരണത്തെ എതിര്‍ക്കാന്‍ സിപിഐഎമ്മിന് കഴിഞ്ഞില്ല; മണിക് സര്‍ക്കാര്‍
X

'അഗര്‍ത്തല: 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജനപ്രിയ വാഗ്ദാന പ്രചരണത്തെ വേണ്ട പോലെ എതിര്‍ക്കാന്‍ സിപിഐഎമ്മിന് കഴിഞ്ഞില്ലെന്ന് മുന്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. സംസ്ഥാനത്ത് രണ്ട് ശതമാനം വോട്ട് മാത്രമുണ്ടായിരുന്ന ബിജെപി 25 വര്‍ഷത്തെ ഇടതുമുന്നണി ഭരണം അട്ടിമറിച്ചാണ് 2018ല്‍ അധികാരത്തിലെത്തിയത്. 60 അംഗ നിയമസഭയിലേക്ക് 36 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി അധികാരം പിടിച്ചത്.

അധ്യാപകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഏഴാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ ചെയ്ത ശമ്പളം ബിജെപി വാഗ്ദാനം ചെയ്തു, യുവജനങ്ങള്‍ക്ക് തൊഴില്‍, ദരിദ്രര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കൂടുതല്‍ അവസരങ്ങള്‍ എന്നിവയൊക്കെയാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപി പുറത്തിറക്കിയ നയരേഖയിലെന്ന് മണിക് സര്‍ക്കാര്‍ പറഞ്ഞു.

ഓരോ കുടുംബത്തിലും അഞ്ചോ ആറോ അംഗങ്ങളുണ്ടാവും. വരുമാനദാതാവ് ആയിരിക്കും ആ കുടുംബത്തിലെ നേതൃസ്ഥാനത്ത്. അദ്ദേഹത്തിന് ആകെ കുടുംബത്തെ സ്വാധീനിക്കാന്‍ കഴിയും. ത്രിപുരയില്‍ രണ്ട് ലക്ഷത്തോളം ജീവനക്കാരും പെന്‍ഷനര്‍മാരുമുണ്ടെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു.

ത്രിപുരയിലെ കമ്മ്യൂണിസ്റ്റുകളെ പരാജയപ്പെടുത്തുന്നതിന് വേണ്ടി എല്ലാ ഇടത് വിരുദ്ധ ശക്തികളും ബിജെപിയുടെ കുടക്കീഴില്‍ ഒരുമിച്ചു. ബിജെപിയുടെ വ്യാജ വാഗ്ദാനങ്ങളെ കുറിച്ച് ജനങ്ങളെ മനസ്സിലാക്കിപ്പിക്കാനും കഴിഞ്ഞില്ലെന്നും മണിക് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: Former Tripura Chief Minister Manik Sarkar said that the CPI(M)-led Left Front could not counter the BJP's populist campaign in the run-up to the 2018 assembly elections

Next Story