ഫോബ്സ്: അംബാനിയെ മറികടന്ന് അദാനി; കേരളത്തിൽ ഏറ്റവും സമ്പന്നൻ എംഎ യൂസുഫലി
എംജി ജോർജ് മൂത്തൂറ്റ്, ബൈജു രവീന്ദ്രൻ, ജോയ് ആലുക്കാസ്, എസ് ഗോപാലകൃഷ്ണൻ എന്നിവരാണ് പട്ടികയിലിടം നേടിയ മറ്റ് മലയാളികൾ
13 Oct 2022 4:33 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അബുദാബി: ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ കോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമതെത്തി ഗൗതം അദാനി. മുകേഷ് അംബാനിയെ മറികടന്നാണ് അദാനി മുമ്പിലെത്തിയത്. 2021ൽ 7,480 കോടി ഡോളർ ആസ്തിയുണ്ടായിരുന്ന അദാനി ഒറ്റ വർഷം കൊണ്ടാണ് ആസ്തി വർധിപ്പിച്ചത്. 15,000 കോടി ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി.
മുകേഷ് അംബാനിയാണ് കോടീശ്വരന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുളളത്. 8,800 കോടി ഡോളർ ആണ് മുകേഷ് അംബാനിയുടെ ആസ്തി. രാധാകിഷൻ ദമാനി, സൈറസ് പൂനവല്ല, ഷിവ നാടാർ എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റുളളവർ. 2,760 കോടി ഡോളർ ആണ് രാധാകിഷൻ ദമാനിയുടെ ആസ്തി. സൈറസ് പൂനവല്ലയുടെ ആസ്തി 2,150 കോടി ഡോളറും ഷിവ നാടാറിന്റേത് 2,140 കോടി ഡോളറുമണ്.
എം എ യൂസുഫലി ആണ് ഫോബ്സ് മാഗസിന്റെ പട്ടികയിലിടം നേടിയ മലയാളികളിൽ ഒന്നാമത്. 540 കോടി ഡോളർ ആണ് യൂസുഫലിയുടെ ആസ്തി. യൂസുഫലിയുൾപ്പെടെ നാല് മലയാളികൾ പട്ടികയിൽ ഇടം പിടിച്ചു. ഇന്ത്യയിൽ 35-ാം സ്ഥാനത്താണ് യൂസുഫലി.
എംജി ജോർജ് മൂത്തൂറ്റ്, ബൈജു രവീന്ദ്രൻ, ജോയ് ആലുക്കാസ്, എസ് ഗോപാലകൃഷ്ണൻ എന്നിവരാണ് പട്ടികയിലിടം നേടിയ മറ്റ് മലയാളികൾ. എംജി ജോർജിന്റെ ആസ്തി 400 കോടി ഡോളർ ആണ്. ബൈജു രവീന്ദ്രന് 360 കോടി ഡോളർ, ജോയ് ആലുക്കാസിന് 310 കോടി ഡോളർ, എസ് ഗോപാലകൃഷ്ണന് 305 കോടി ഡോളർ എന്നിങ്ങനെയാണ് ആസ്തി.
STORY HIGHLIGHTS: Forbes magazine list Adani overtakes Ambani MA Yusufali first in Kerala