Top

സൈറസ് മിസ്ത്രിയുടെ മരണം: അപകടത്തിന് അഞ്ച് സെക്കന്‍ഡ് മുമ്പ് ഡ്രൈവര്‍ ബ്രേക്ക് ചവിട്ടി, ബെന്‍സ് റിപ്പോര്‍ട്ട്

അപകടം നടക്കുന്നതിന് ഏതാനും നിമിഷം മുമ്പുവരെ കാര്‍ 100 കിലാമീറ്റര്‍ വേഗത്തിലും പാലത്തിന്റെ കൈവരിയില്‍ ഇടിക്കുമ്പോഴുള്ള വേഗം 89 കിലോമീറ്ററായിരുന്നുവെന്നും റിപ്പോര്‍ട്ടറില്‍ പറയുന്നു

11 Sep 2022 2:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൈറസ് മിസ്ത്രിയുടെ മരണം: അപകടത്തിന് അഞ്ച് സെക്കന്‍ഡ് മുമ്പ് ഡ്രൈവര്‍ ബ്രേക്ക് ചവിട്ടി, ബെന്‍സ് റിപ്പോര്‍ട്ട്
X

മുംബൈ: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രയുടെ മരണത്തിനിടയാക്കിയ കാർ അപകടത്തിനു അഞ്ച് സെക്കന്‍ഡ് മുമ്പ് ഡ്രൈവർ ബ്രേക്ക് ചവിട്ടിയിരുന്നയാതി റിപ്പാർട്ട്. വാഹനനിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ പൊലീസിന് ബെന്‍സ് അധികൃതര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

അപകടം നടക്കുന്നതിന് ഏതാനും നിമിഷം മുമ്പുവരെ കാര്‍ 100 കിലാമീറ്റര്‍ വേഗത്തിലും പാലത്തിന്റെ കൈവരിയില്‍ ഇടിക്കുമ്പോഴുള്ള വേഗം 89 കിലോമീറ്ററായിരുന്നുവെന്നും റിപ്പോര്‍ട്ടറില്‍ പറയുന്നു. കാര്‍ പരിശോധിക്കാന്‍ കമ്പനി നിയോഗിച്ച സംഘം ഹോങ്‌കോങ്ങില്‍ നിന്ന് തിങ്കളാഴ്ച മുംബൈയിലെത്തുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വകാര്യതയും വിശ്വാസ്യതയും പരിഗണിച്ച് അന്വേഷണ സംഘവുമായി മാത്രമെ വിവരങ്ങള്‍ പങ്കുവെക്കൂവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയിലാണ് മിസ്ത്രി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുന്നത്. മറ്റൊരു വാഹനത്തെ തെറ്റായ ദിശയിലൂടെ മറികടക്കാന്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു.

മിസ്ത്രിയുടെ സുഹൃത്തും ഗൈനക്കോളജിസ്റ്റുമായ അനഹിത പണ്ടോളെയായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഭര്‍ത്താവ് ഡാരിയസ് പണ്ടോളെയും മുന്‍ സീറ്റിലായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരനായ ജെഹാംഗീര്‍ പണ്ടോളെയും മിസ്ത്രിയും അപകടത്തില്‍ മരണപ്പെടുകയായിരുന്നു. ഇരുവരും പിന്‍ സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയായിരുന്നു ഇരുന്നത് എന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Next Story