Top

രാഹുല്‍ ഗാന്ധി സ്വാമി വിവേകാനന്ദനെ അവഗണിച്ചെന്ന് സ്മൃതി ഇറാനി; പ്രണാമം അര്‍പ്പിക്കുന്ന ചിത്രം ഹാജരാക്കി തിരിച്ചടിച്ച് കോണ്‍ഗ്രസ്

സ്മൃതി ഇറാനിയുടെ ആരോപണം തെറ്റാണെന്ന് തെളിവുസഹിതം കോണ്‍ഗ്രസ് വ്യക്തമാക്കി

12 Sep 2022 2:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഹുല്‍ ഗാന്ധി സ്വാമി വിവേകാനന്ദനെ അവഗണിച്ചെന്ന് സ്മൃതി ഇറാനി; പ്രണാമം അര്‍പ്പിക്കുന്ന ചിത്രം ഹാജരാക്കി തിരിച്ചടിച്ച് കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കഴിഞ്ഞയാഴ്ച്ച കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി സ്വാമി വിവേകാനന്ദനെ അവഗണിച്ചുവെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണം തെറ്റാണെന്ന് തെളിവുസഹിതം കോണ്‍ഗ്രസ് വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി അവഗണിച്ചുവെന്ന് പറയുന്ന വിവേകാനന്ദ പ്രതിമയ്ക്കു മുന്നില്‍ കൂപ്പുകൈകളോടെ നിന്ന് പ്രണാമം അര്‍പ്പിക്കുന്ന വിഡിയോ കോണ്‍ഗ്രസ് നേതാകള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്ന വിഡിയോയ്ക്കൊപ്പമാണ് ഇത് പങ്കുവച്ചത്. വിവേകാനന്ദനെ ആദരിക്കുന്നത് രാഹുല്‍ ഗാന്ധിക്ക് സ്വീകാര്യമല്ലെന്ന് സമൃതി ഇറാനി പറയുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസുക്കാ പങ്കുവച്ച വിഡിയോയില്‍ രാഹുല്‍ വിവേകാനന്ദന്റെ പ്രതിമയ്ക്ക് ചുറ്റും പ്രദിക്ഷണം വയ്ക്കുന്നതും കാണാം. നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ഈ വിഡിയോ പങ്കുവച്ചത്.

'ഇന്ന് ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടു ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്. ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള യാത്രയ്ക്ക് നിങ്ങള്‍ കന്യാകുമാരിയില്‍ നിന്ന് തുടക്കം കുറിക്കുമ്പോള്‍ സ്വാമി വിവേകാനന്ദനെ അവഗണിക്കുന്ന വിധം ലജ്ജയില്ലാത്തവരാകരുത്. പക്ഷേ എന്നിക്ക് തോന്നുന്നത് രാഹുല്‍ ഗാന്ധിക്ക് ഇത്തരമൊരു നടപടി അംഗീകരിക്കാന്‍ കഴിയില്ല എന്നാണ്' സമൃതി ഇറാനി വിമര്‍ശിച്ചു.

എന്നാല്‍ 'എന്തൊരു വിഡ്ഢിത്തമാണ് ചെയ്യുന്നത്. വിഡ്ഢികളായവരെ ദൈവം അനുഗ്രഹിക്കട്ടെ' എന്ന് വിഡിയോയ്ക്കൊപ്പം കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ട്വീറ്റ് ചെയ്തു. സ്മൃതിയുടെ അടിസ്ഥാന രഹിതമായ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും രംഗത്തെത്തി. ബിജെപി നുണകള്‍ പ്രചരിപ്പിക്കുന്നതില്‍ വിശ്വസിക്കുന്നതെന്നും കാര്യങ്ങള്‍ വ്യക്തതയോടെ കാണാന്‍ സ്മൃതി ഇറാനിക്ക് പുതിയ കണ്ണട ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlight: Congress responds to Union Minister Smriti Irani's criticism against Rahul Gandhi

Next Story