മഹായുതി സഖ്യത്തിന് ആശ്വാസം; എംഎല്സി തിരഞ്ഞെടുപ്പില് 9ലും വിജയം

മഹാവിഘാസ് അഘാഡി സഖ്യം മൂന്ന് സ്ഥാനാര്ത്ഥികളെയാണ് മത്സരിപ്പിച്ചത്.

മഹായുതി സഖ്യത്തിന് ആശ്വാസം; എംഎല്സി തിരഞ്ഞെടുപ്പില് 9ലും വിജയം
dot image

മുംബൈ: മഹാരാഷ്ട്ര എംഎല്സി തിരഞ്ഞെടുപ്പില് മികച്ച വിജയം നേടി ബിജെപി നയിക്കുന്ന മഹായുതി സഖ്യം. മത്സരിച്ച ഒന്പത് സീറ്റിലും ബിജെപി, ശിവസേന ഷിന്ഡെ വിഭാഗം, എന്സിപി അജിത് പവാര് വിഭാഗം സ്ഥാനാര്ത്ഥികള് വിജയിച്ചു. ബിജെപി പങ്കജ് മുണ്ടെയടക്കം അഞ്ച് പേരെയും ശിവസേനയും എന്സിപിയും രണ്ട് പേരെയും വീതമാണ് മത്സര രംഗത്തിറക്കിയത്. മഹാവിഘാസ് അഘാഡി സഖ്യം മൂന്ന് സ്ഥാനാര്ത്ഥികളെയാണ് മത്സരിപ്പിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന മഹാരാഷ്ട്രയില് സെമി ഫൈനലായി കാണുന്ന എംഎല്സി തിരഞ്ഞെടുപ്പിലെ വിജയം മഹായുതി സഖ്യത്തിന് ആശ്വാസമാണ്. തിരഞ്ഞെടുപ്പ് വിജയം പ്രചാരണായുധമാക്കാനാണ് ബിജെപി നീക്കം. ഇതേ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്ത്തിക്കുമെന്ന് അജിത് പവാര് പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് 11 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. 12 പേരാണ് ആകെ മത്സര രംഗത്തുണ്ടായിരുന്നത്. ക്രോസ് വോട്ട് നടന്നില്ലെങ്കില് സഭയിലെ കണക്കുകള് വെച്ച് ഈ ഫലം അപ്രതീക്ഷിതമായിരുന്നില്ല. എംഎല്എമാരാണ് എംഎല്സിമാരെ തിരഞ്ഞെടുക്കുക. രാജ്യത്ത് ഇപ്പോഴും ലജിസ്ലേറ്റീവ് കൗണ്സില് നിലവിലുള്ള ആറ് സംസ്ഥാനങ്ങളില് ഒന്നാണ് മഹാരാഷ്ട്ര.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us