അഴുക്കുചാലിൽ വീണ എട്ടു വയസ്സുകാരൻ്റെ മൃതദേഹം പിതാവ് തിരഞ്ഞത് മൂന്ന് ദിവസം; ഒടുവിൽ കണ്ടെത്തി

കൈയിൽ ഒരു ഇരുമ്പുദണ്ഡ് പിടിച്ച് ഓടയിലെ മണ്ണും ചെളിയും അടിഞ്ഞ മാലിന്യങ്ങളും നീക്കി തന്റെ മകനെ തിരയുന്ന പിതാവിന്റെ ദൃശ്യങ്ങൾ വലിയ വാർത്തയായിരുന്നു

dot image

ഗുവാഹത്തി: വെള്ളപ്പൊക്കത്തിൽ മുങ്ങിയ അസമിലെ ഗുവാഹത്തിയിൽ ഓടയിൽ വീണ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. നീണ്ട മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകിട്ട് വീട്ടിലേക്ക് സ്കൂട്ടറിൽ തിരിച്ചുപോകുമ്പോഴാണ് കനത്ത മഴയ്ക്കിടെ വെള്ളംനിറഞ്ഞു കവിഞ്ഞൊഴുകുന്ന ഓടയിലേക്ക് എട്ടു വയസുകാരനായ അഭിനാഷ് വീണത്. മൂന്ന് ദിവസമായി പിതാവ് മകന് വേണ്ടി തിരച്ചിൽ നടത്തുകയായിരുന്നു. കൈയിൽ ഒരു ഇരുമ്പുദണ്ഡ് പിടിച്ച് ഓടയിലെ മണ്ണും ചെളിയും അടിഞ്ഞ മാലിന്യങ്ങളും നീക്കി തന്റെ മകനെ തിരയുന്ന പിതാവിന്റെ ദൃശ്യങ്ങൾ വലിയ വാർത്തയായിരുന്നു.

ആരെങ്കിലും മരിച്ചാല് നിങ്ങള് ഉത്തരവാദിത്തം പറയുമോ? സാമന്തക്കെതിരെ ജ്വാല ഗുട്ട

ഓടയിലേക്ക് വീണ മകന്റെ കൈ ഉയർന്നു നിൽക്കുന്നത് കണ്ട് എടുത്തുചാടിയെങ്കിലും മകനെ രക്ഷിക്കാനായില്ല. മൂന്നു ദിവസത്തെ തിരച്ചിലിനിടെ അഭിനാഷിന്റെ ഒരു ചെരിപ്പ് കണ്ടെത്തിയിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ശർമയുമായി ഹീരാലാലും ഭാര്യയും കൂടി കാഴ്ച നടത്തിയാണ് സർക്കാർ സംവിധാനം ഉപയോഗിച്ച് തിരച്ചിൽ ഊർജ്ജിതമാക്കിയത്. 58 പേർക്കാണ് മഴക്കെടുതിയിൽ ഈ വർഷം മാത്രം അസമിൽ ജീവൻ നഷ്ടമായത്.

dot image
To advertise here,contact us
dot image