'400 നേടി,പക്ഷെ മറ്റൊരിടത്താണെന്ന് മാത്രം'; ബ്രിട്ടനെ ചാരി ബിജെപിയെ ട്രോളി തരൂർ

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 370 സീറ്റില്‍ വിജയിച്ച് എന്‍ഡിഎ സഖ്യം 400 കടക്കുമെന്നായിരുന്നു നേതാക്കളുടെ അവകാശവാദം.
'400 നേടി,പക്ഷെ മറ്റൊരിടത്താണെന്ന് മാത്രം'; ബ്രിട്ടനെ ചാരി ബിജെപിയെ ട്രോളി തരൂർ

ന്യൂഡല്‍ഹി: യുകെ പൊതു തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ മിന്നും വിജയത്തില്‍ ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. 'ഒടുക്കം അത് സംഭവിച്ചു, പക്ഷെ മറ്റൊരു രാജ്യത്താണ് എന്നു മാത്രം' എന്നാണ് ലേബര്‍ പാര്‍ട്ടിയുടെ 412 സീറ്റിലെ വിജയത്തെ ശശി തരൂര്‍ ബിജെപിക്കെതിരെ ആയുധമാക്കിയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 370 സീറ്റില്‍ വിജയിച്ച് എന്‍ഡിഎ സഖ്യം 400 കടക്കുമെന്നായിരുന്നു നേതാക്കളുടെ അവകാശവാദം.

യുകെയില്‍ ലേബര്‍ പാര്‍ട്ടിയുടെ വിജയത്തെ ഇന്‍ഡ്യാ മുന്നണിയുടെ മുന്നേറ്റവുമായി താരതമ്യം ചെയ്യുപ്പെടുന്നതിനിടെയാണ് തരൂരിന്റെ പ്രതികരണവും എത്തുന്നത്. യുകെയിലെ രാഷ്ട്രീയമാറ്റം ഒരുമാസം മുമ്പത്തെ ഇന്ത്യയിലെ രാഷ്ട്രീയമാറ്റത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് അഭിപ്രായപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 400 സീറ്റ് അവകാശപ്പെട്ട എന്‍ഡിഎ 293 സീറ്റിലാണ് വിജയിച്ചത്. ഇന്‍ഡ്യാ സഖ്യം 236 സീറ്റിലും വിജയിച്ചിരുന്നു.

പതിനാല് വര്‍ഷം അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പുറത്താക്കിയാണ് യുകെ പൊതുതിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്. കിയേര്‍ സ്റ്റാമെര്‍ (61) പ്രധാനമന്ത്രിയായി ചുമതലയേറ്റു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഋഷി സുനക് വരും ദിവസങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനമൊഴിയും. ആകെയുള്ള 650 ലോക്‌സഭാ സീറ്റില്‍ ലേബര്‍ പാര്‍ട്ടി 411 സീറ്റിലേക്ക് കുതിച്ചപ്പോള്‍ കണ്‍വര്‍വേറ്റീവ് പാര്‍ട്ടി 121 സീറ്റിലൊതുങ്ങി. ലിബറല്‍ ഡെമോക്രാറ്റ്‌സ് 71 സീറ്റില്‍ വിജയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com