സാം പിത്രോദയെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്ത് പുനര്‍നിയമിച്ചു

പിത്രോദയുടെ വിവാദ പരാമര്‍ശത്തെ തള്ളി കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു.
സാം പിത്രോദയെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്ത് പുനര്‍നിയമിച്ചു

ന്യൂഡല്‍ഹി: സാം പിത്രോദയെ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്ത് പുനര്‍നിയമിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെയായിരുന്നു ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സാം പിത്രോദ രാജിവെച്ചത്.

മെയ് രണ്ടിന് ഇംഗ്ലീഷ് മാധ്യമമായ ദി സ്റ്റേറ്റ്സ്മാന് നല്‍കിയ അഭിമുഖത്തിനിടെ പിത്രോദ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ഇന്ത്യയുടെ വൈവിധ്യങ്ങള്‍ക്കിടയിലും ജനങ്ങള്‍ ഒന്നാണെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു പിത്രോദ. ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ളവര്‍ ചൈനക്കാരെപോലെയും, പടിഞ്ഞാറ് ഭാഗത്തുള്ളവര്‍ അറബികളെപോലെയും, വടക്ക് ഭാഗത്തുള്ളവര്‍ വെള്ളക്കാരെപോലെയും, തെക്ക് ഭാഗത്തുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണ് എന്ന പരാമര്‍ശമാണ് വിവാദമായത്.

പിത്രോദയുടെ വിവാദ പരാമര്‍ശത്തെ തള്ളി കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സാം പിത്രോദ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com