നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ കുട്ടിയ്ക്ക് പൊള്ളലേറ്റ് ഗുരുതര പരിക്ക്

വിജയ്‌യുടെ പിറന്നാളിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്
നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ കുട്ടിയ്ക്ക് പൊള്ളലേറ്റ് ഗുരുതര പരിക്ക്

ചെന്നൈ: നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. നടന്റെ അൻപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യിൽ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകമാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്.

നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ കുട്ടിയ്ക്ക് പൊള്ളലേറ്റ് ഗുരുതര പരിക്ക്
'നാൻ റെഡി താൻ വരവാ'... നടിപ്പിൽ മാത്രം അല്ല പാട്ടിലും വിജയ് ന്നാ വെറിത്തനം

ഇന്നു രാവിലെ ചെന്നൈയിലായിരുന്നു സംഭവം. സ്റ്റേജിൽ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്കു പടരുകയായിരുന്നു. കുട്ടിക്കു പുറമെ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹികൾക്കും പൊള്ളലേറ്റിട്ടുണ്ട്. വിജയ്‌യുടെ പിറന്നാളിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com