മോദിയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാന്‍ രജനികാന്തും; മോദിയുടേത് വലിയ നേട്ടമെന്ന് നടൻ

ജവഹർലാൽ നെഹ്രുവിനുശേഷം മൂന്നുതവണ പ്രധാനമന്ത്രിയായ വ്യക്തി നരേന്ദ്ര മോദിയാണെന്ന് രജനികാന്ത്
മോദിയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാന്‍ രജനികാന്തും; മോദിയുടേത് വലിയ നേട്ടമെന്ന് നടൻ

ചെന്നൈ: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അതിഥിയായി രജനികാന്തും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ നടൻ ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് യാത്രതിരിച്ചു. മോദിയുടേത് വളരെ വലിയ നേട്ടമാണെന്ന് രജനി പ്രതികരിച്ചു.

രാഷ്ട്രപതിഭവനിൽ ഞായറാഴ്ച വൈകീട്ട് ഏഴേകാലിന് നടക്കുന്ന ചടങ്ങിലാണ് നരേന്ദ്രമോദിയുടേയും പുതിയ മന്ത്രിമാരുടേയും സത്യപ്രതിജ്ഞ. ഈ ചടങ്ങിലാണ് അതിഥികളിലൊരാളായി രജനികാന്തും എത്തുന്നത്. ജവഹർലാൽ നെഹ്രുവിനുശേഷം മൂന്നുതവണ പ്രധാനമന്ത്രിയാകുന്ന വ്യക്തി നരേന്ദ്ര മോദിയാണെന്ന് രജനി യാത്രതിരിക്കുന്നതിനുമുൻപ് വിമാനത്താവളത്തിൽവെച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.

നരേന്ദ്ര മോദി തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതലയേൽക്കാനൊരുങ്ങുകയാണ്. ഇതൊരു വലിയ നേട്ടമാണ്. അദ്ദേഹത്തിന് ആശംസകൾ അർപ്പിക്കുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശക്തമായൊരു പ്രതിപക്ഷത്തേയും ജനങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഇത് ആരോഗ്യപരമായ ജനാധിപത്യത്തിലേക്ക് നയിക്കും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ചുമതലയേൽക്കുന്ന ചടങ്ങിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട വിവരങ്ങൾ വഴിയേ അറിയിക്കാം', എന്നാണ് രജനികാന്ത് പറഞ്ഞത്.

മോദിയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാന്‍ രജനികാന്തും; മോദിയുടേത് വലിയ നേട്ടമെന്ന് നടൻ
മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് മോദി, സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ അസൗകര്യമറിയിച്ച് നടൻ

ശുചീകരണത്തൊഴിലാളികൾ മുതൽ അയൽരാജ്യങ്ങളിലെ ഭരണ തലവന്മാരടക്കമുള്ള എണ്ണായിരത്തോളം അതിഥികളാണ് ചടങ്ങിൽ ഉണ്ടാക്കുക. ഡൽഹിയും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. വൈകീട്ട് 6.30-ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധി സമാധിയിൽ പുഷ്പങ്ങൾ അർപ്പിച്ചശേഷമാണ് മോദി സത്യപ്രതിജ്ഞാ ചടങ്ങിനെത്തുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com