പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നെന്ന് സംശയം

സുരക്ഷാ സേനയും പൊലീസും ഒരുമിച്ചാണ് തിരച്ചിൽ ആരംഭിച്ചത്.
പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നെന്ന് സംശയം

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. നിഹാമ ഗ്രാമത്തിൽ പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രണ്ട് ഭീകരർ മേഖലയിൽ ഒളിച്ചിരിക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ സേന പ്രദേശത്തെത്തിയത്. സുരക്ഷാ സേനയും പൊലീസും ഒരുമിച്ചാണ് തിരച്ചിൽ ആരംഭിച്ചത്. അടുത്ത ദിവസങ്ങളിൽ കാശ്മീരിൽ പലയിടങ്ങളിലായി സുരക്ഷാ ജീവനക്കാരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാകുകയും ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസം പുൽവാമയിൽ സുരക്ഷാ ജീവനക്കാരുമായുള്ള ഏറ്റുമുട്ടലി ൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. 34കാരനായ ഡാനിഷ് ഐജാസ് ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ അഹ്മദ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇല്ലാഹിബാഗ് സ്വദേശിയായ ഐജാസ് അഹ്മദ് ഷെയ്ഖ് എന്നയാളുടെ മകനാണ് ഡാനിഷ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com