ഇന്‍ഡ്യാ മുന്നണിക്ക് അട്ടിമറി വിജയം പ്രവചിച്ച് ഡിബി ന്യൂസ് സർവേ; സീറ്റ് നില ഇങ്ങനെ

65 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ദേശ്ബന്ധു ദിനപത്രത്തിന്‍റെ ചാനലാണ് ചാനലാണ് ഡിബി ലൈവ്.
ഇന്‍ഡ്യാ മുന്നണിക്ക് അട്ടിമറി വിജയം പ്രവചിച്ച് ഡിബി ന്യൂസ് സർവേ; സീറ്റ് നില ഇങ്ങനെ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ മുന്നണിക്ക് വിജയം പ്രവചിച്ച് ഡിബി ലൈവ് എക്‌സിറ്റ് പോള്‍. ഇന്‍ഡ്യാ മുന്നണി 260-290 വരെ സീറ്റില്‍ വിജയിക്കുമെന്നാണ് ഡിബി ലൈവ് പ്രവചനം. എന്‍ഡിഎ 215-245 സീറ്റിലേക്ക് ചുരുങ്ങുമെന്നും മറ്റുള്ളവര്‍ 28-48 സീറ്റില്‍ വരെ വിജയിക്കുമെന്നുമാണ് ഡിബി ലൈവ് പ്രവചനം. 65 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ദേശ്ബന്ധു ദ വിന്റെ ചാനലാണ് ഡിബി ലൈവ്.

ജമ്മു കശ്മീര്‍

എന്‍ഡിഎ 0-2

ഇന്‍ഡ്യാ സഖ്യം 3-5

മറ്റുള്ളവര്‍ 0

ഹിമാചല്‍പ്രദേശ്

എന്‍ഡിഎ 1-3

ഇന്‍ഡ്യാ സഖ്യം 1-4

മറ്റുള്ളവര്‍ 0

ഗോവ

എന്‍ഡിഎ 0-2

ഇന്‍ഡ്യാ സഖ്യം 0-2

മറ്റുള്ളവര്‍ 0

ത്രിപുര

എന്‍ഡിഎ 0-2

ഇന്‍ഡ്യാ സഖ്യം 0-2

മറ്റുള്ളവര്‍ 0

മേഘാലയ

എന്‍ഡിഎ 00

ഇന്‍ഡ്യാ സഖ്യം 0-2

മറ്റുള്ളവര്‍ 0

മണിപ്പൂര്‍

എന്‍ഡിഎ 0-2

ഇന്‍ഡ്യാ സഖ്യം 0-2

മറ്റുള്ളവര്‍ 0

ബിഹാര്‍

എന്‍ഡിഎ 14-16

ഇന്‍ഡ്യാ സഖ്യം 24-26

മറ്റുള്ളവര്‍ 00

മധ്യപ്രദേശ്

എന്‍ഡിഎ 24-26

ഇന്‍ഡ്യാ സഖ്യം 3-5

മറ്റുള്ളവര്‍ 0

കര്‍ണ്ണാടക

എന്‍ഡിഎ 8-10

ഇന്‍ഡ്യാ സഖ്യം 18-20

മറ്റുള്ളവര്‍ 0

ഗുജറാത്ത്

എന്‍ഡിഎ 23-25

ഇന്‍ഡ്യാ സഖ്യം 1-3

മറ്റുള്ളവര്‍ 0

രാജസ്ഥാന്‍

എന്‍ഡിഎ 17-19

ഇന്‍ഡ്യാ സഖ്യം 6-8

മറ്റുള്ളവര്‍ 0

അസം

എന്‍ഡിഎ 8-10

ഇന്‍ഡ്യാ സഖ്യം 3-5

മറ്റുള്ളവര്‍ 0-2

ജാര്‍ഖണ്ഡ്

എന്‍ഡിഎ 6-8

ഇന്‍ഡ്യാ സഖ്യം 6-8

മറ്റുള്ളവര്‍ 0

ഛത്തീസ്ഗഢ്

എന്‍ഡിഎ 6-8

ഇന്‍ഡ്യാ സഖ്യം 3-5

മറ്റുള്ളവര്‍ 0

ഹരിയാന

എന്‍ഡിഎ 2-4

ഇന്‍ഡ്യാ സഖ്യം 6-8

മറ്റുള്ളവര്‍ 0

ഡല്‍ഹി

എന്‍ഡിഎ 2-4

ഇന്‍ഡ്യാ സഖ്യം 3-5

മറ്റുള്ളവര്‍ 0

ഉത്തരാഖണ്ഡ്

എന്‍ഡിഎ 3-5

ഇന്‍ഡ്യാ സഖ്യം 0-2

മറ്റുള്ളവര്‍ 0

കേരളം

ബിജെപി 00

യുഡിഎഫ് 16-18

എല്‍ഡിഎഫ് 2-3

തമിഴ്‌നാട്

എന്‍ഡിഎ 0-1

ഇന്‍ഡ്യാ സഖ്യം 37-39

എഐഎഡിഎംകെ 0-1

മറ്റുള്ളവര്‍ 0

പശ്ചിമ ബംഗാള്‍

ടിഎംസി 26-28

ബിജെപി 11-13

കോണ്‍ഗ്രസ് 2-4

മറ്റുള്ളവര്‍ 00

മഹാരാഷ്ട്ര

എന്‍ഡിഎ 18-20

ഇന്‍ഡ്യാ സഖ്യം 28-30

മറ്റുള്ളവര്‍ 00

തെലങ്കാന

കോണ്‍ഗ്രസ് 10-12

ബിആര്‍എസ് 0-2

ബിജെപി 3-5

മറ്റുള്ളവര്‍ 00

ആന്ധ്രപ്രദേശ്

വൈഎസ്ആര്‍സിപി 15-17

ടിഡിപി 7-9

കോണ്‍ഗ്രസ് 0-2

ഒഡിഷ

ബിജെഡി 12-14

ബിജെപി 6-8

കോണ്‍ഗ്രസ് 0-2

ഉത്തര്‍പ്രദേശ്

എന്‍ഡിഎ 46-48

ഇന്‍ഡ്യാ സഖ്യം 32- 34

ബിഎസ്പി 00

പഞ്ചാബ്

ആംആദ്മി പാര്‍ട്ടി 6-8

കോണ്‍ഗ്രസ് 5-7

ശിരോമണി അകാലി ദള്‍ 00

ബിജെപി 00

എന്നിങ്ങനെയാണ് ഡിബി ന്യൂസ് പ്രവചനം.

അതേസമയം മോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്നതാണ് പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍. 400 സീറ്റ് അവകാശപ്പെടുന്ന എന്‍ഡിഎക്ക് 358 സീറ്റില്‍ വരെ വിജയം എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യാ മുന്നണിക്ക് 148 സീറ്റുകളും മറ്റു കക്ഷികള്‍ക്ക് 37 സീറ്റുകള്‍ വരെയും പോള്‍ ഓഫ് പോള്‍സ് പ്രവചിക്കുന്നുണ്ട്.

എന്‍ഡിടിവിയെ കൂടാതെ മറ്റു ആറ് എക്‌സിറ്റ് പോളുകളും എന്‍ഡിടിവിക്ക് മുന്‍തൂക്കം പ്രവചിക്കുന്നതാണ്. റിപ്പബ്ലിക് ഭാരത്-പിമാര്‍ക്ക് (359), ഇന്‍ഡ്യാ ന്യൂസ്-ഡി-ഡൈനാമിക്‌സ് (371), റിപ്പബ്ലിക് ഭാരത്-മാറ്റ്‌റസ് (353-368), ഡൈനിക് ഭാസ്‌കര്‍ (281-350), ന്യൂസ് നാഷണ്‍ (342-378), ജന്‍ കി ബാത് (362-392) എന്നിങ്ങനെയാണ് പ്രവചനം.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 353 സീറ്റുകളാണ് എന്‍ഡിഎ നേടിയത്. അതേസമയം ഫലം വരുമ്പോള്‍ തങ്ങള്‍ വിജയിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇന്‍ഡ്യാ മുന്നണി. ഇന്ന് ചേര്‍ന്ന യോഗത്തിന് ശേഷം 295 സീറ്റില്‍ വരെ വിജയിക്കാനാവുമെന്ന് പ്രതീക്ഷ പ്രതിപക്ഷ മുന്നണി പങ്കുവെച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്-40, രാജസ്ഥാന്‍-7, മഹാരാഷ്ട്ര-24, ബീഹാര്‍-22, തമിഴ്‌നാട്-39, കേരളം-20, ബംഗാള്‍ 24 (തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റ് അടക്കം), പഞ്ചാബ്-14, ചണ്ഡീഗഢ്-5, ജാര്‍ഖണ്ഡ്-10, മധ്യപ്രദേശ്-7, ഹരിയാന-7, കര്‍ണ്ണാടക-15-16 വരെ സീറ്റ് എന്നിങ്ങനെയാണ് ഇന്‍ഡ്യാ മുന്നണി കണക്ക് കൂട്ടല്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com