പ്രജ്വൽ രേവണ്ണ വിദേശത്ത് നിന്ന് തിരിച്ചെത്തിയേക്കും; വിമാനത്താവളത്തിൽ നിന്ന് തന്നെ കസ്റ്റഡിയിലാകും

കോളിളക്കമുണ്ടാക്കിയ ലൈം​ഗിക അതിക്രമ പരാതികളാണ് എംപിയും കർണാടക ഹാസൻ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണക്കെതിരെ നിലനിൽക്കുന്നത്.
പ്രജ്വൽ രേവണ്ണ വിദേശത്ത് നിന്ന് തിരിച്ചെത്തിയേക്കും; വിമാനത്താവളത്തിൽ നിന്ന് തന്നെ കസ്റ്റഡിയിലാകും

ബെംഗളൂരു: ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ പ്രജ്വൽ രേവണ്ണ വിദേശത്ത് നിന്ന് തിരിച്ചെത്താന്‍ സാധ്യത. മ്യൂണിക്കിൽ നിന്ന് ബംഗളുരുവിലേക്ക് ഉള്ള ടിക്കറ്റ് റദ്ദാക്കിയിട്ടില്ല എന്നാണ് വിവരം. ബ്ലൂ കോർണർ നോട്ടീസ് നിലനിൽക്കുന്നതിനാൽ വിദേശത്ത് നിന്നും വന്നാലുടൻ പ്രജ്വലിനെ വിമാനത്താവളത്തിൽ വെച്ച് തന്നെ കസ്റ്റഡിയിൽ എടുക്കും.

പ്രജ്വല്‍ രേവണ്ണക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തിരുന്നു. 2019മുതല്‍ 2022വരെ പല തവണ പ്രജ്വല്‍ പീഡിപ്പിച്ചെന്ന് യുവതി നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഹൊലനരാസിപൂര്‍ പൊലീസ് സ്റ്റേഷനിലാണ് പ്രജ്വലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജെഡിഎസ് അദ്ധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍.

പ്രജ്വൽ രേവണ്ണ വിദേശത്ത് നിന്ന് തിരിച്ചെത്തിയേക്കും; വിമാനത്താവളത്തിൽ നിന്ന് തന്നെ കസ്റ്റഡിയിലാകും
'കൂടുതൽ മക്കളുള്ളവർ എന്ന് പറഞ്ഞാല്‍ മുസ്ലിംകളെ ആകുമോ'; വിദ്വേഷ പരാമർശത്തിൽ മോദിയുടെ വിശദീകരണം

ഉച്ചയ്ക്ക് 12.05 ന് മ്യൂണിക്കിൽ നിന്ന് പുറപ്പെടുന്ന വിമാനം അർദ്ധരാത്രി 12.30-യോടെയാണ് ആണ് ബംഗളുരുവിൽ എത്തുക. രാജ്യത്ത് തിരിച്ചെത്തിയ ഉടനെ പ്രജ്വല്‍ രേവണ്ണയെ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്നാണ് കര്‍ണാടക പൊലീസ് നല്‍കിയ വിവരം. കോളിളക്കമുണ്ടാക്കിയ ലൈം​ഗിക അതിക്രമ പരാതികളാണ് എംപിയും കർണാടക ഹാസൻ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണക്കെതിരെ നിലനിൽക്കുന്നത്.

ഹാസനില്‍ വോട്ടെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് അശ്ലീല വീഡിയോകൾ മണ്ഡലത്തിൽ പ്രചരിച്ചത്. ഇതുവരെ പുറത്തുവന്ന മൂവായിരത്തോളം അശ്ലീല വീഡിയോകളിൽ ഇരുനൂറോളം സ്ത്രീകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂട്ട ലൈംഗിക അതിക്രമ ദൃശ്യങ്ങൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് പ്രജ്വൽ രേവണ്ണ രാജ്യംവിട്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com