ലോക്സഭാ തിരഞ്ഞെടുപ്പ്; ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസിൽ കൂടുതൽ പരസ്യങ്ങൾ അംഗീകാരത്തിനായി സമർപ്പിച്ചത് ബിജെപി

പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണം
ലോക്സഭാ തിരഞ്ഞെടുപ്പ്; ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസിൽ കൂടുതൽ പരസ്യങ്ങൾ അംഗീകാരത്തിനായി സമർപ്പിച്ചത് ബിജെപി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പരസ്യങ്ങൾ അംഗീകാരത്തിനായി സമർപ്പിച്ചത് ബിജെപിയെന്ന് ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസ് വൃത്തങ്ങൾ. 2,084 രാഷ്ട്രീയ പരസ്യങ്ങൾക്ക് അംഗീകാരം ലഭിക്കുന്നതിനായി, മാർച്ച് 13 മുതൽ മെയ് 8 വരെ 517 അപേക്ഷകൾ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചതായാണ് വിവരങ്ങൾ.

349 രാഷ്ട്രീയ പരസ്യങ്ങൾക്കായി 118 അപേക്ഷകൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമർപ്പിച്ചതായും കാണക്കുകൾ പറയുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളും അയച്ച 638 അപേക്ഷകളിൽ 2,423 പരസ്യങ്ങൾക്കാണ് ഡൽഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസ് അംഗീകാരം നൽകിയത്. ബിജെപിയുടെ 16 പരസ്യങ്ങൾക്കായുള്ള മൂന്ന് അപേക്ഷകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണം.

ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പരസ്യം നൽകുന്നതിന് പാർട്ടികൾ ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസിൽ നിന്ന് അനുമതി തേടേണ്ടതുണ്ട്. സിഇഒ ഓഫീസിൽ നിന്ന് അനുമതിയില്ലാതെ പാർട്ടികൾ നൽകുന്ന രാഷ്ട്രീയ പരസ്യങ്ങൾ നീക്കം ചെയ്യാനുള്ള ചുമതല ഡൽഹി മുനിസിപ്പൽ കോർപ്പറേഷനാണ്. മെയ് 13 വരെ സിഇഒ ഓഫീസിൽ നിന്ന് അനുമതിയില്ലാതെ 8.84 ലക്ഷത്തിലധികം പോസ്റ്ററുകൾ, ബാനറുകൾ, ഹോർഡിംഗുകൾ, സൈനേജുകൾ, കൊടികൾ, മറ്റ് രാഷ്ട്രീയ പരസ്യങ്ങൾ എന്നിവ നീക്കം ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com