ഗൂഡല്ലൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാട്ടാനയെക്കണ്ട് തിരിഞ്ഞോടിയെങ്കിലും തുമ്പിക്കൈ കൊണ്ട് നാഗമ്മാളെ പിടിച്ചെടുത്ത് ആന ചവിട്ടിക്കൊല്ലുകയായിരുന്നു
ഗൂഡല്ലൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഗൂഡല്ലൂർ: അയ്യൻകൊല്ലി കൊളപ്പള്ളിയ്ക്കടുത്ത് കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വട്ടക്കൊല്ലി തട്ടാൻ പാറ മുരിക്കൻചേരിയിലെ വീട്ടമ്മ നാഗമ്മാൾ (72) ആണ് മരിച്ചത്. വൈകുന്നേരം അഞ്ചരയോടെ വീടിന് സമീപത്തെ തൊടിയിലിറങ്ങിയതായിരുന്നു നാഗമ്മാൾ. കാട്ടാനയെക്കണ്ട് തിരിഞ്ഞോടിയെങ്കിലും തുമ്പിക്കൈ കൊണ്ട് നാഗമ്മാളെ പിടിച്ചെടുത്ത് ആന ചവിട്ടിക്കൊല്ലുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ കാട്ടാനയെ തുരത്തുകയും വനപാലകരെ വിവരമറിയിക്കുകയുമായിരുന്നു. മൃതദേഹം പന്തല്ലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അന്തരിച്ച മാടസാമിയാണ് നാഗമ്മാളുടെ ഭർത്താവ്. മക്കൾ ചന്ദ്ര, ജയലക്ഷ്മി. ആറു മാസത്തിനിടയിൽ ഗൂഡല്ലൂർ നിയോജക മണ്ഡലത്തിൽ കാട്ടാന ചവിട്ടിക്കൊല്ലുന്ന ആറാമത്തെയാളാണ് നാഗമ്മാൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com