'പവാറിനും ഷിൻഡെയ്ക്കുമൊപ്പം കൈകോർക്കൂ'; ഉദ്ധവ് താക്കറെയെയും ശരദ് പവാറിനെയും ഉപദേശിച്ച് നരേന്ദ്ര മോദി

'രാമക്ഷേത്ര നിർമ്മാണവും രാമനവമി ആഘോഷങ്ങളും ഇന്ത്യ എന്ന ആശയത്തിന് വിരുദ്ധമാണെന്ന് തെളിയിക്കാനുളള കോൺഗ്രസിൻ്റെ അജണ്ട അപകടകരമാണ്.'
'പവാറിനും ഷിൻഡെയ്ക്കുമൊപ്പം കൈകോർക്കൂ'; ഉദ്ധവ് താക്കറെയെയും ശരദ് പവാറിനെയും ഉപദേശിച്ച് നരേന്ദ്ര മോദി

മഹാരാഷ്ട്ര: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം അജിത് പവാറിനും ഏകനാഥ് ഷിൻഡെയ്ക്കുമൊപ്പം ചേരണമെന്ന് ശരദ് പവാറിനോടും ഉദ്ദവ് താക്കറേയോടും ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസുമായി ലയിക്കുന്ന തീരുമാനത്തെക്കാൾ മികച്ച തീരുമാനമായിരിക്കും അജിത് പവാറിനും ഏകനാഥ് ഷിൻഡെയ്ക്കുമൊപ്പം ചേരുന്നതെന്നും മോദി കൂട്ടിച്ചേർത്തു. 40-50 വർഷമായി സജീവമായ ഒരു മുതിർന്ന നേതാവ് ബാരാമതിയിൽ വോട്ടെടുപ്പിന് ശേഷം ആശങ്കയിലാണ്. ജൂൺ നാലിന് ശേഷം ചെറിയ പാർട്ടികളെല്ലാം കോൺ​ഗ്രസിൽ ലയിക്കുമെന്നാണ് ആ മുതിർന്ന നേതാവ് പറയുന്നതെന്നും ശരദ് പവാറിൻ്റെ പേര് പറയാതെ മോദി കുറ്റപ്പെടുത്തി.

രണ്ട് വർഷത്തിനുള്ളിൽ നിരവധി പ്രാദേശിക പാർട്ടികൾ കോൺഗ്രസിൽ ലയിക്കുമെന്ന് എൻസിപി (എസ്പി) അദ്ധ്യക്ഷന്‍ ശരദ് പവാർ അടുത്തിടെ പറഞ്ഞിരുന്നു. അതിനെതിരെയാണ് മോ​​ദി വിമർശനവുമായി എത്തിയിരിക്കുന്നത്. ഹിന്ദു വിശ്വാസം അവസാനിപ്പിക്കാൻ കോൺഗ്രസ് ഗൂഢാലോചന നടത്തുകയാണെന്നും മോദി ആരോപിച്ചു. ഭ​ഗവാൻ ക‍ൃഷ്ണന്റെ നിറമുള്ളവരെ കോൺ​ഗ്രസുക്കാർ ആഫ്രിക്കക്കാർ എന്നാണ് വിളിക്കുന്നത്. അതിനാൽ ദ്രൗപതി മുർമു ഇന്ത്യയുടെ രാഷ്ട്രപതിയാകാൻ കോൺ​ഗ്രസുകാർ ആഗ്രഹിച്ചിരുന്നില്ല. ഇത് ആദിവാസികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

രാമക്ഷേത്ര നിർമ്മാണവും രാമനവമി ആഘോഷങ്ങളും ഇന്ത്യ എന്ന ആശയത്തിന് വിരുദ്ധമാണെന്ന് തെളിയിക്കാനുളള കോൺഗ്രസിൻ്റെ അജണ്ട അപകടകരമാണ്. രാമൻ്റെ നാട്ടിൽ രാമനായി ഒരു ക്ഷേത്രം വേണമെന്നുളളതും ഞാൻ അമ്പലത്തിൽ പോകുന്നത് ഇന്ത്യ വിരുദ്ധമാണെന്നും കരുതുന്നവരാണ് ‌കോൺഗ്രസുകാരെന്നും മോദി കുറ്റപ്പെടുത്തി. മുഗൾ ചക്രവർത്തി ഔറംഗസേബിനെപ്പോലെ തന്നെ മഹാരാഷ്ട്രയിൽ സംസ്‌കരിക്കുമെന്ന ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്തിൻ്റെ ആരോപണത്തെയും പ്രധാനമന്ത്രി വിമർശിച്ചു.

'പവാറിനും ഷിൻഡെയ്ക്കുമൊപ്പം കൈകോർക്കൂ'; ഉദ്ധവ് താക്കറെയെയും ശരദ് പവാറിനെയും ഉപദേശിച്ച് നരേന്ദ്ര മോദി
'ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ അയോധ്യയിൽ ശുദ്ധി കലശം നടത്തും'; കോൺഗ്രസ് നേതാവ് നാനാ പട്ടോലെ

Related Stories

No stories found.
logo
Reporter Live
www.reporterlive.com