ദില്ലി മദ്യനയ അഴിമതിക്കേസ്; കെ കവിതയുടെ കസ്റ്റഡി കാലാവധി നീട്ടി

മദ്യനയ അഴിമതി കേസിൽ സിബിഐയും ഇഡിയും കവിതയ്ക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു
ദില്ലി മദ്യനയ അഴിമതിക്കേസ്; കെ കവിതയുടെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ കസ്റ്റഡി കാലാവധി മെയ് 14 വരെ നീട്ടി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് കവിത. കഴിഞ്ഞ ദിവസം കവിതയുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളിയിരുന്നു. റൗസ് അവന്യൂ കോടതിയിലെ സ്‍പെഷൽ ജഡ്‍ജ് കാവേരി ബവേജയാണ് അപേക്ഷ തള്ളിയത്. മദ്യനയ അഴിമതി കേസിൽ സിബിഐയും ഇഡിയും കവിതയ്ക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. മാർച്ച് 15-നാണ് കവിതയെ ഇ ഡി അറസ്റ്റ് ചെയ്തത്.

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവെ സിബിഐയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തെലങ്കാനയിലെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമാണ് കെ കവിത. റദ്ദാക്കിയ ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതിയായ അമിത് അറോറയാണ് ചോദ്യം ചെയ്യലില്‍ കവിതയുടെ പേര് ഉന്നയിച്ചത്. മറ്റൊരു പ്രതിയായ വിജയ് നായര്‍ മുഖേന എഎപി നേതാക്കള്‍ക്ക് 100 കോടി രൂപ കിക്ക്ബാക്ക് ഇനത്തില്‍ നല്‍കിയത് സൗത്ത് ഗ്രൂപ്പ് എന്ന മദ്യലോബിയാണെന്നും ഇഡി ആരോപിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com