ഭര്‍ത്താവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; ഭാര്യ അറസ്റ്റില്‍

മര്‍ദ്ദനത്തിന്റെ തെളിവായി യുവാവ് വീട്ടിനകത്തെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് സമര്‍പ്പിച്ചു
ഭര്‍ത്താവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; ഭാര്യ അറസ്റ്റില്‍

ലക്‌നൗ: മയക്കുമരുന്ന് ഉപയോഗിച്ച് ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. ഭര്‍ത്താവ് മനന്‍ സെയ്ദി നല്‍കിയ പരാതിയെത്തുടര്‍ന്ന് മെഹര്‍ ജഹാന്‍ എന്ന യുവതിയെ സിയോഹാര ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദനത്തിന്റെ തെളിവായി യുവാവ് വീടിനകത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് സമര്‍പ്പിച്ചു.

ഇതേ തുടര്‍ന്നാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ഉപയോഗിച്ച് മെഹര്‍ ജഹാന്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് മനന്‍ സെയ്ദിന്റെ പരാതി. കെട്ടിയിട്ട് സിഗരറ്റ് ഉപയോഗിച്ച് സ്വകാര്യഭാഗങ്ങള്‍ പൊള്ളിച്ചതായും ഇയാള്‍ പറഞ്ഞു. ഭാര്യ തന്നെ ശാരീരികമായി പീഡിപ്പിക്കുകയും കൈകാലുകള്‍ കെട്ടിയിടുകയും സിഗരറ്റ് കത്തിച്ച് പീഡിപ്പിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് നല്‍കിയത്.

ഭര്‍ത്താവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; ഭാര്യ അറസ്റ്റില്‍
'കുടുംബപ്രശ്നങ്ങളുണ്ടാകും, മരണം സംഭവിക്കാം, മന്ത്രവാദത്തിലൂടെ തടയാം'; പണം തട്ടി, അറസ്റ്റിലായി

ഭാര്യ തന്നെ മദ്യം നല്‍കി പീഡിപ്പിക്കുകയും കൈകാലുകള്‍ കെട്ടി ഉപദ്രവിക്കുകയും ചെയ്തതായി ആരോപിച്ച് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായി മനന്‍ സെയ്ദി പറഞ്ഞു. കൊലപാതകശ്രമം, ആക്രമണം, പീഡനം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് മെഹര്‍ ജഹാനെതിരെ കേസെടുത്തതെന്ന് പൊലീസ് സൂപ്രണ്ട് ധരംപാല്‍ സിംഗ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com