'ഏറ്റവും രസകരമായ നിമിഷം'; തിരഞ്ഞെടുപ്പ് റാലിക്കിടെ നൃത്തം ചെയ്ത് മമത ബാനർജിയും മ​ഹുവ മൊയ്ത്രയും

മ​ഹുവ മൊയ്ത്രയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി മമത ബാനർജി
'ഏറ്റവും രസകരമായ നിമിഷം'; തിരഞ്ഞെടുപ്പ് റാലിക്കിടെ നൃത്തം ചെയ്ത് മമത ബാനർജിയും മ​ഹുവ മൊയ്ത്രയും

ബം​ഗാൾ: ബം​ഗാളിലെ നാഡിയ ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ നൃത്തം ചെയ്ത് ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കോൺ​ഗ്രസ് നേതാവും കരിംപ്പൂർ ലോക്സഭ സ്ഥാനാർത്ഥി മ​ഹുവ മൊയ്ത്രയും. മ​ഹുവ മൊയ്ത്ര തന്നെയാണ് റാലിക്കിടയിലെ ഏറ്റവും രസകരമായ നിമിഷം എന്ന തലക്കെട്ടോടെ വീഡിയോ പങ്കുവെച്ചതും. മ​ഹുവ മൊയ്ത്രയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി മമത ബാനർജി. രണ്ട് കോൺ​ഗ്രസ് വനിത നേതാക്കളും ഇവർക്കൊപ്പം നൃത്തം ചെയ്തിരുന്നു.

മമത തന്നെ പിന്തുണക്കാൻ തിരഞ്ഞെടുപ്പ് പ്രചാരണ‌ത്തിന് എത്തിയതിനും തനിക്കൊപ്പം നൃത്തം ചെയ്തതിനും നന്ദിയും മഹുവ എക്സിലൂടെ പങ്കുവെച്ചു. കഴിഞ്ഞ ആഴ്ച്ച മാള്‍ഡയിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിൽ ബം​ഗാളി നാടൻ പാട്ടുകൾക്ക് മമത ബാനർജി നൃത്തം ചെയ്തിരുന്നു.

കേന്ദ്ര സർക്കാരിൻ്റെ പൗരത്വ നിയമ ഭേദ​ഗതി ആളുകളിൽ ഉണ്ടാക്കിയ ബുദ്ധിമുട്ടുകളും ഏകീകൃത സിവിൽ കോഡ് എസ്‌സി, എസ്ടി, ഒബിസി എന്നിവയുടെ അവകാശങ്ങളെ ​​ദുരുപയോ​ഗം ചെയ്യുന്നതിനെ പറ്റിയും പറഞ്ഞു കൊണ്ട് ബിജെപി സർക്കാരിനെ മമത ബാനർജി റാലിയിൽ സംസാരിക്കവേ വിമർശിച്ചു.

'ഏറ്റവും രസകരമായ നിമിഷം'; തിരഞ്ഞെടുപ്പ് റാലിക്കിടെ നൃത്തം ചെയ്ത് മമത ബാനർജിയും മ​ഹുവ മൊയ്ത്രയും
കാൽനൂറ്റാണ്ടിനിടെ ആദ്യമായി ഗാന്ധി കുടുംബത്തിൻ്റെ സാന്നിധ്യമില്ലാതെ അമേഠി

Related Stories

No stories found.
logo
Reporter Live
www.reporterlive.com