ഹേമന്ത് സോറന് തിരിച്ചടി; അറസ്റ്റ് ചോദ്യം ചെയ്ത ഹര്‍ജി തള്ളി

തിങ്കളാഴ്ച ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ സോറന് കോടതി അനുമതി നല്‍കി.
ഹേമന്ത് സോറന് തിരിച്ചടി; അറസ്റ്റ് ചോദ്യം ചെയ്ത ഹര്‍ജി തള്ളി

റാഞ്ചി: ഭൂമി കുംഭകോണ കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ നല്‍കിയ ഹര്‍ജി ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി. കേസില്‍ അധികാര ദുര്‍വിനിയോഗം നടത്തി എന്നും തെളിവ് നശിപ്പിച്ചതും ഉള്ള അന്വേഷണ ഏജന്‍സിയുടെ വാദം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.

അതേസമയം തിങ്കളാഴ്ച ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ സോറന് കോടതി അനുമതി നല്‍കി. എന്നാല്‍ മാധ്യമങ്ങളുമായി സംസാരിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഫെബ്രുവരി 28ന് വാദം പൂര്‍ത്തിയായ ഹര്‍ജിയില്‍ കോടതി വിധി പറയാന്‍ വൈകിയതിനെ തുടര്‍ന്ന് സോറന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇഡിയുടെ മറുപടി തേടിയ സുപ്രീംകോടതി തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com