ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ചരിക്കാനിരുന്ന ഹെലികോപ്റ്റർ തകർന്നുവീണു; പൈലറ്റുമാർക്ക് പരിക്ക്

രണ്ട് പൈലറ്റുമാർക്ക് പരിക്കേറ്റതായാണ് വിവരം
ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ചരിക്കാനിരുന്ന ഹെലികോപ്റ്റർ തകർന്നുവീണു; പൈലറ്റുമാർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹാദിൽ ലാൻഡിങ്ങിനിടെ ഹെലികോപ്ടർ തകർന്നുവീണു. രണ്ട് പൈലറ്റുമാർക്ക് പരിക്കേറ്റതായാണ് വിവരം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സുഷമ അന്ധാരെയെ കൊണ്ടുപോകാൻ എത്തിയ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.

രാവിലെ 9.30 ഓടെ പൈലറ്റുമാർ ഹെലികോപ്ടർ മഹുഹാദിലെ താൽക്കാലിക ഹെലിപാഡിൽ ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഹെലികോപ്ടർ പൂർണമായും തകർന്നു. സംഭവത്തെ തുടർന്ന് പൊലീസും എമർജൻസി ടീം ഓഫീസർമാരും സ്ഥലത്തെത്തി പൈലറ്റുമാരെ രക്ഷപ്പെടുത്തുകയും പ്രഥമ ശുശ്രൂഷ നൽകുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com