ചന്ദ്രന്റെ ധ്രുവപ്രദേശത്ത് വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തി ഐഎസ്ആർഒ

ചന്ദ്രന്റെ ധ്രുവപ്രദേശത്ത് വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തി ഐഎസ്ആർഒ

ചന്ദ്രന്റെ വടക്കൻ ധ്രുവപ്ര​ദേശങ്ങളിൽ ജലസാന്നിധ്യം കൂടുതലായിരിക്കുമെന്നും പഠനത്തിൽ പറയുന്നു

ഡല്‍ഹി: ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഐഎസ്ആർഒ. അഞ്ച് മുതൽ എട്ട് മീറ്റർ വരെ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജല സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. വിവിധ ഗവേഷകരുമായി സഹകരിച്ച് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്‌റര്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.

ചന്ദ്രന്റെ വടക്കൻ ധ്രുവപ്ര​ദേശങ്ങളിൽ ജലസാന്നിധ്യം കൂടുതലായിരിക്കുമെന്നും പഠനത്തിൽ പറയുന്നു. ചന്ദ്രയാൻ-3 മിഷന് ശേഷം ചന്ദ്രനിലെ ജലസാന്നിധ്യത്തെ കുറിച്ച് സുപ്രധാന വിവരങ്ങളാണ് പുറത്തുവരുന്നത്. ചന്ദ്രയാൻ-2 മിഷൻ സമയത്ത് ചന്ദ്രനിലെ ജലസാന്നിധ്യത്തെ കുറിച്ച് അനുമാനങ്ങളുണ്ടായിരുന്നു. ഇത് സ്ഥിരീക്കുന്നതാണ് പുതിയ പഠനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com