അമേഠിയിലും റായ്ബറേലിയിലും ആര്? 24 മണിക്കൂറിനുള്ളിൽ തീരുമാനമെന്ന് കോൺഗ്രസ്

പ്രഖ്യാപനം വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ അമേഠിയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു
അമേഠിയിലും റായ്ബറേലിയിലും ആര്? 24 മണിക്കൂറിനുള്ളിൽ തീരുമാനമെന്ന് കോൺഗ്രസ്

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തർപ്രദേശിലെ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ സംബന്ധിച്ച സസ്പെൻസ് അവസാനിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഇത് സംബന്ധിച്ച തീരുമാനം എടുക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും പാർട്ടി നേതാവ് ജയറാം രമേശ് പറഞ്ഞു.

പ്രഖ്യാപനം വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ അമേഠിയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അമേഠിയ്ക്ക് രാഹുലിനെയോ പ്രിയങ്കയെയോ സ്ഥാനാർഥിയായി വേണമെന്ന ആവശ്യവുമായാണ് പാർട്ടി ഓഫീസിന് മുന്നിലെ പ്രതിഷേധം. ചൊവ്വാഴ്ച പുറത്തിറക്കിയ പട്ടികയിൽ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്താതെ കോൺഗ്രസ് സസ്‌പെൻസ് നിലനിർത്തുകയായിരുന്നു. മറ്റന്നാളാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

അമേഠി, റായ്ബറേലി സീറ്റുകളില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് നാളെ പ്രഖ്യാപനമുണ്ടാകുമെന്ന് ജയറാം രമേശ് വ്യക്തമാക്കിയത്. അപ്പോഴും, അമേഠിയില്‍ രാഹുല്‍ ഗാന്ധിയും റായ്ബറേലിയില്‍ പ്രിയങ്കയും മത്സരിക്കണമെന്ന തിരഞ്ഞെടുപ്പ് സമിതി നിര്‍ദ്ദേശത്തോട് രണ്ട് പേരും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഒറ്റ മണ്ഡലം മതിയെന്ന നിലപാടിലാണ് രാഹുലെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. പ്രിയങ്ക കൂടി മത്സരിച്ചാല്‍ കുടുംബം മുഴുവന്‍ ഇറങ്ങിയെന്ന ആക്ഷേപം ബിജെപി ആയുധമാക്കും. എന്നാല്‍ രണ്ട് മണ്ഡലങ്ങളിലും മറ്റ് പേരുകള്‍ തല്‍ക്കാലം പരിഗണനയിലില്ലെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. അഞ്ചാം ഘട്ടമായി മെയ് 20നാണ് അമേഠിയിലെ തിരഞ്ഞെടുപ്പ്. സ്മൃതി ഇറാനിയാണ് ഇക്കുറിയും ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി.

അമേഠിയിലും റായ്ബറേലിയിലും ആര്? 24 മണിക്കൂറിനുള്ളിൽ തീരുമാനമെന്ന് കോൺഗ്രസ്
കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി വീണ്ടും രാജി; രണ്ട് നേതാക്കള്‍ പാര്‍ട്ടി വിട്ടു

Related Stories

No stories found.
logo
Reporter Live
www.reporterlive.com