'എന്റെ വോട്ട് മാറ്റത്തിനു വേണ്ടിയും വിദ്വേഷത്തിനെതിരെയും'; പ്രകാശ് രാജ്

കഴിഞ്ഞ മൂന്ന് തവണയും കർണാടകയിൽ നിന്ന് രാജ്യസഭാ എംപിയായ രാജീവ് സംസ്ഥാനത്തിനായി ഒന്നും ചെയ്തിട്ടില്ല
'എന്റെ വോട്ട് മാറ്റത്തിനു വേണ്ടിയും വിദ്വേഷത്തിനെതിരെയും'; പ്രകാശ് രാജ്

നടനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രകാശ് രാജ് വോട്ട് രേഖപ്പടുത്തി. തന്റെ വോട്ട് മാറ്റത്തിനും വിദ്വേഷത്തിനെതിരെയാണെന്നും ഓരോ വോട്ടും മാറ്റം കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തണമെന്നും പ്രകാശ് രാജ് അഭ്യർത്ഥിച്ചു. ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരേ നടൻ പ്രകാശ് രാജ് കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ മൂന്ന് തവണയും കർണാടകയിൽ നിന്ന് രാജ്യസഭാ എംപിയായ രാജീവ് സംസ്ഥാനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നാണ് പ്രകാശ് രാജ് പറഞ്ഞത്. ബെംഗളൂരുവിൽ നിന്ന് രക്ഷപ്പെട്ട രാജീവിനെ തേടിയാണ് താൻ ഇപ്പോൾ തിരുവനന്തപുരത്തെത്തിയതെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com