തെലങ്കാനയിൽ കോൺഗ്രസും ബിആർഎസും നൽകിയ മുസ്‌ലിം സംവരണം ബിജെപി അവസാനിപ്പിക്കും; അമിത് ഷാ

മേഡക് ലോക്‌സഭാ മണ്ഡലത്തിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മന്ത്രി അമിത് ഷാ ന്യൂനപക്ഷ വിഷയത്തിൽ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്
തെലങ്കാനയിൽ കോൺഗ്രസും ബിആർഎസും നൽകിയ മുസ്‌ലിം സംവരണം ബിജെപി അവസാനിപ്പിക്കും; അമിത് ഷാ

തെലങ്കാന: തെലങ്കാനയിൽ കോൺഗ്രസും ഭാരത് രാഷ്ട്ര സമിതിയും നൽകുന്ന മുസ്ലീം സംവരണം ബിജെപി അവസാനിപ്പിക്കുമെന്നും പകരം എസ്‌സി, എസ്ടി, ഒബിസി എന്നിവർക്ക് സംവരണം നൽകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മേഡക് ലോക്‌സഭാ മണ്ഡലത്തിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മന്ത്രി അമിത് ഷാ ന്യൂനപക്ഷ വിഷയത്തിൽ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. കോൺഗ്രസും ബിആർഎസും രാജ്യത്ത് അഴിമതി നടത്തി സ്വത്ത് തട്ടിയെടുത്തുവെന്നും അമിത് ഷാ ആരോപിച്ചു.

"ബിആർഎസും കോൺഗ്രസും ഇവിടെ അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. ബിആർഎസ് അരവിന്ദ് കെജ്‌രിവാളിന്റെ ആംആദ്മിയുമായി വരെ അഴിമതി നടത്തി. പരസ്പരം അഴിമതിയിൽ സഹായിക്കുന്ന നിലപാടാണ് പ്രതിപക്ഷ കക്ഷികൾക്കുള്ളത്. മൂന്നാം തവണ കൂടി മോദി കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ തെലങ്കാനയിലെ അഴിമതി തുടച്ച് നീക്കും" കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.

അസദുദ്ധീൻ ഉവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎമ്മിനെയും അമിത് ഷാ വിമർശിച്ചു. എഐഎംഐഎമ്മിനെ ഭയന്ന് കോൺഗ്രസും ടിആർഎസും തെലങ്കാന ദിനം ആഘോഷിക്കുന്നില്ല എന്നും എന്നാൽ ബിജെപിക്ക് ആ പേടിയില്ലെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസും ടിആർഎസും ഒരിക്കലും രാമക്ഷേത്രം നിർമിക്കാൻ ആഗ്രഹിച്ചിട്ടില്ല. എന്നാൽ ബിജെപി അത് സാക്ഷാത്കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയിൽ കോൺഗ്രസും ബിആർഎസും നൽകിയ മുസ്‌ലിം സംവരണം ബിജെപി അവസാനിപ്പിക്കും; അമിത് ഷാ
ബീഹാറി കുടിയേറ്റക്കാർ ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ വീഡിയോ നിര്‍മ്മിച്ച യൂട്യൂബര്‍ ബിജെപിയിൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com