വിശ്വാസി സൗഹൃദമാകാൻ പൊലീസിന് ഇനി ധോത്തിയും കുർത്തയും; കാശി വിശ്വനാഥ ക്ഷേത്രത്തിലെ പരിഷ്കരണങ്ങൾ

വിശ്വാസികളോട് സൗഹാർദ്ദപരമായി പെരുമാറുന്നതിന്റെ ഭാ​ഗമായി ഈ പൊലീസുകാർക്ക് മൂന്ന് ദിവസത്തെ ട്രെയിനിങ് നൽകും.
വിശ്വാസി സൗഹൃദമാകാൻ പൊലീസിന് ഇനി ധോത്തിയും കുർത്തയും; കാശി വിശ്വനാഥ ക്ഷേത്രത്തിലെ പരിഷ്കരണങ്ങൾ

കാശി: കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൊലീസുകാർക്ക് ഇനി യൂണിഫോമായി കുർത്തയും ധോത്തിയും ധരിക്കാം. പൊലീസുകാർക്ക് വിശ്വാസി സൌഹൃദ പ്രതിച്ഛായ ലഭിക്കുന്നതിനാണ് പുതിയ നീക്കം. പൂജാരിമാർക്ക് സമാനമായി പുരുഷ പൊലീസുകാർ ധോത്തിയും ഷാളും ഉപയോ​ഗിക്കും. വനിതാ പൊലീസുകാർ ചുരിദാറോ കു‍ർത്തയോ ധരിക്കുമെന്നും ക്ഷേത്രാധികൃത‍ർ പറഞ്ഞു. നേരത്തേ 2018 ൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടത്തിയിരുന്നു.

വിശ്വാസികളോട് സൗഹാർദ്ദപരമായി പെരുമാറുന്നതിന്റെ ഭാ​ഗമായി ഈ പൊലീസുകാർക്ക് മൂന്ന് ദിവസത്തെ ട്രെയിനിങ് നൽകും. വിശ്വാസികൾക്കിടയിൽ പൊലീസ് യൂണിഫോമിനോടുള്ള തെറ്റിദ്ധാരണയും മോശം കാഴ്ചപ്പാടും മാറ്റുക എന്നതുകൂടിയാണ് ലക്ഷ്യം. ആൾക്കൂട്ടത്തെ നിയന്ത്രിക്കുമ്പോൾ പലപ്പോഴും പൊലീസ് ബഹുമാനപൂർവ്വം ഇടപെടുന്നില്ലെന്ന ആരോപണപവും നിലനിൽക്കുന്നുണ്ടെന്നും അത് മാറ്റേണ്ടതുണ്ടെന്നും പൊലീസ് കമ്മീഷണ‍ർ മോഹിത് അ​ഗർവാൾ പറഞ്ഞു.

വിഐപികൾ എത്തുമ്പോൾ അവ‍ർക്ക് വഴിയൊരുക്കാൻ ഉദ്യോഗസ്ഥർ ഭക്തരെ ശാരീരികമായി നീക്കുകയോ ക്യൂ തടസ്സപ്പെടുത്തുകയോ ചെയ്യില്ല. പകരം, ശാരീരികമായി കൈകാര്യം ചെയ്യാതെ ഭക്തരെ കയർ ഉപയോഗിച്ച് മറ്റ് ദിശകളിലേക്ക് നീക്കുമെന്നു പൊലീസ് കമ്മീഷണർ പറഞ്ഞു.

വിശ്വാസി സൗഹൃദമാകാൻ പൊലീസിന് ഇനി ധോത്തിയും കുർത്തയും; കാശി വിശ്വനാഥ ക്ഷേത്രത്തിലെ പരിഷ്കരണങ്ങൾ
കെജ്‌രിവാളിൻ്റെ പിഎയെ പുറത്താക്കി വിജിലന്‍സ്; ആംആദ്മിയ്ക്ക് തിരിച്ചടി തുടരുന്നു

Related Stories

No stories found.
logo
Reporter Live
www.reporterlive.com