പാമ്പ് വിഷക്കേസ് ഉപകാരമായി;സോഷ്യല്‍ മീഡിയഇന്‍ഫ്‌ളുവേഴ്‌സ് പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടി എല്‍വിഷ്

ഏഴാമതാണ് എല്‍വിഷിന്റെ സ്ഥാനം.
പാമ്പ് വിഷക്കേസ് ഉപകാരമായി;സോഷ്യല്‍ മീഡിയഇന്‍ഫ്‌ളുവേഴ്‌സ് പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടി എല്‍വിഷ്

ന്യൂഡല്‍ഹി: ജനപ്രിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവേഴ്‌സില്‍ ഒരാളായി നിശാ പാര്‍ട്ടിയില്‍ പാമ്പിന്റെ വിഷം ഉപയോഗിച്ചെന്ന ആരോപണത്തില്‍ കസ്റ്റഡിയിലെടുത്ത യൂട്യൂബര്‍ എല്‍വിഷ് യാദവ്. ഓര്‍മാക്‌സ് മീഡിയ പുറത്തുവിട്ട മാര്‍ച്ച് മാസത്തെ പട്ടികയിലാണ് പത്ത് പേരില്‍ ഒരാളായി എല്‍വിഷും ഇടം പിടിച്ചത്. ഏഴാമതാണ് എല്‍വിഷിന്റെ സ്ഥാനം.

പാമ്പിന്റെ വിഷം ഉപയോഗിച്ചെന്ന കേസില്‍ കോടതിയില്‍ ഹാജരാക്കിയ യാദവിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. എന്നാല്‍ അധികം വൈകാതെ ഷൂട്ടിംഗിനിടെ നിയമവിരുദ്ധമായി പാമ്പിനെ ഉപയോഗിച്ചെന്ന പേരില്‍ രണ്ടാമതും കസ്റ്റഡിയിലെടുത്തിരുന്നു.

1972ലെ വന്യജീവിസംരക്ഷണ നിയമ പ്രകാരം നിരോധിച്ചിട്ടുള്ള വിവിധ പാമ്പുകളെ എല്‍വിഷ് യാദവും മറ്റ് 50 പേരും ഉപയോഗിക്കുന്നതായി ഇന്റര്‍നെറ്റില്‍ വൈറലായ ഒരു വീഡിയോയില്‍ പറയുന്നുണ്ടെന്ന് പരാതിക്കാരന്റെ ആരോപണം. ഇത് സംബന്ധിച്ച വീഡിയോയും പൊലീസിന് കൈമാറിയിരുന്നു. ഗുഡ്ഗാവ് മാളില്‍ ചിത്രീകരിച്ചതായിരുന്നു പ്രസ്തുത വീഡിയോ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com