'ആളിറങ്ങാനുണ്ടേ.....'വിളി വന്ദേഭാരത് കേട്ടില്ല; കിട്ടിയത് എട്ടിന്റെ പണി!

എല്ലാ ഇന്ത്യൻ പുരുഷന്മാരെയും പോലെ തന്‍റെ അച്ഛൻ ആ ബാഗുകള്‍ ട്രെയിനിന് അകത്ത് വയ്ക്കാൻ കയറി
'ആളിറങ്ങാനുണ്ടേ.....'വിളി വന്ദേഭാരത് കേട്ടില്ല; കിട്ടിയത് എട്ടിന്റെ പണി!

പ്രീമിയം യാത്ര അനുഭവം ജനങ്ങൾക്ക് സമ്മാനിക്കാനും യാത്രകൾ വേഗത്തിലാക്കാനും വന്ദേഭാരത് എക്സ്പ്രസിന്റെ വരവോടു കൂടി സാധിച്ചിരുന്നു. നിരന്തരം വന്ദേഭാരത് ട്രെയിനിന് നേരെയുള്ള ആക്രമണം വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഗുജറാത്തിൽ നിന്നുള്ള ഒരാൾ ട്രെയിനിനുള്ളിൽ പെട്ടുപോയ അവസ്ഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഏപ്രിൽ രണ്ടിനാണ് വീഡിയോ സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ടത്. ഭാര്യയെ സഹായിക്കാൻ ട്രെയിനിൽ കയറിയ ഇയാൾ പുറത്തിറങ്ങാൻ സാധിക്കാതെ ട്രെയിനിൽ കുടുങ്ങി പോകുകയായിരുന്നു.

'ആളിറങ്ങാനുണ്ടേ.....'വിളി വന്ദേഭാരത് കേട്ടില്ല; കിട്ടിയത് എട്ടിന്റെ പണി!
കെജ്‌രിവാളിന് ഇന്ന് നിർണായക ദിനം; ഹർജി ഡൽ​ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും

വഡോദരയില്‍ നിന്ന് മുംബൈയിലേക്കുള്ള വന്ദേഭാരത് ട്രെയിനിലാണ് സംഭവം. 'ആദ്യമായിട്ടാണ് അമ്മ വന്ദേഭാരതില്‍ യാത്ര ചെയ്യുന്നത്. രണ്ട് വലിയ ബാഗുകള്‍ അമ്മയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് എല്ലാ ഇന്ത്യൻ പുരുഷന്മാരെയും പോലെ അച്ഛൻ ആ ബാഗുകള്‍ ട്രെയിനിന് അകത്ത് വയ്ക്കാൻ കയറി. രണ്ട് പേരും അകത്തുള്ളപ്പോള്‍ വന്ദേഭാരതിന്‍റെ ഡോര്‍ ബീപ്പ് ശബ്‍ദം മുഴക്കുകയും അച്ഛനും അമ്മയ്ക്കും കാര്യം മനസിലാകുന്നതിന് മുമ്പ് ട്രെയിൻ നീങ്ങിത്തുട ങ്ങുകയും ചെയ്തു.

ടിടിഇയെ കണ്ട് കണ്ട് കാര്യം പറഞ്ഞെങ്കിലും ട്രെയിൻ ഏറെ ദൂരം സഞ്ചരിച്ചതിനാൽ ഇനി രക്ഷയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ അടുത്ത സ്റ്റേഷനായ സുറത്ത് വരെ അമ്മയ്ക്കും അച്ഛനും ഒന്നിച്ച് ഒരു പ്രീമിയം വന്ദേഭാരത് യാത്ര ലഭിച്ചു' എന്നാണ് കോഷ എന്ന യുവതി എക്സില്‍ കുറിച്ചത്. പോസ്റ്റ് അതിവേഗം തന്നെ വൈറലായി മാറി. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com