എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് വരുണിനോട് തന്നെ ചോദിക്കൂ: ബിജെപി അവസരം തന്നതിൽ സന്തോഷം; മനേക ഗാന്ധി

അവസരം തന്ന അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒപ്പം ജെ പി നദ്ദക്കും മേനക നന്ദി പറഞ്ഞു
എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് വരുണിനോട് തന്നെ ചോദിക്കൂ: ബിജെപി അവസരം തന്നതിൽ സന്തോഷം; മനേക ഗാന്ധി

ഉത്തർ പ്രദേശ്: മകനും ബിജെപി നേതാവുമായ വരുൺ ​ഗാന്ധിക്ക് മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ പ്രതികരിച്ച് മനേക ഗാന്ധി. അദ്ദേഹം എന്താണ് ചെയ്യാൻ പോകുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കൂ. തിരഞ്ഞെടുപ്പിന് ശേഷം ഇതു ഞങ്ങൾ പരിഗണിക്കും. സമയമുണ്ടെന്ന് മനേക ഗാന്ധി പറഞ്ഞു.

“വരുണിനും ഭാര്യയ്ക്കും കടുത്ത വൈറൽ പനിയാണ്. എന്റെ സഹോദരിക്ക് സ്ട്രോക്ക് ഉണ്ടായി. ഈ ദിവസങ്ങളിൽ കുടുംബം മുഴുവൻ രോഗവുമായി മല്ലിടുകയാണ്. അവൻ ആഗ്രഹിച്ചാൽ പോലും വരാൻ കഴിയുമായിരുന്നില്ല. അല്ലെങ്കിലും അവൻ വരില്ല.’’ എന്നും മനേക ഗാന്ധി പറഞ്ഞു.

ബിജെപി സ്ഥാനാർത്ഥിയാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് മനേക ഗാന്ധി പറഞ്ഞു. അവസരം തന്ന അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒപ്പം ജെ പി നദ്ദക്കും മനേക ഗാന്ധി നന്ദി പറഞ്ഞു. ഫിലിഭിത്തിൽ നിന്നാണോ സുൽത്താൻപൂരിൽ നിന്നാണോ താൻ മത്സരിക്കേണ്ടതെന്ന് സംബന്ധിച്ച് പാർട്ടി നേതൃത്വത്തിൽ ആശങ്ക ഉണ്ടായിരുന്നെങ്കിലും വൈകിയാണെങ്കിലും പാർട്ടി തീരുമാനം എടുത്തതിൽ സന്തോഷമുണ്ടെന്നും മേനക ​ഗാന്ധി പറഞ്ഞു. സുൽത്താൻപൂരിൽ നിന്ന് മത്സരിക്കാൻ സാധിച്ചതിൽ ചരിത്രപരമായി ഏറെ അഭിമാനമുണ്ടെന്നും മനേക ഗാന്ധി പറഞ്ഞു.

കട്ക ഗുപ്തർഗഞ്ച്, തത്യാനഗർ, തെദുയി, ഗോലാഘട്ട്, ഷാഗഞ്ച് സ്ക്വയർ, ദരിയാപൂർ തിരഹ, പയാഗിപൂർ സ്ക്വയർ എന്നിവിടങ്ങളിലെ ബിജെപി നേതാക്കളാണ് മേനകയെ സുൽത്താൻപൂരിൽ വരവേറ്റത്. സുൽത്താൻപൂരിലെ സന്ദർശനത്തിൽ മേനക ശ്യാമപ്രസാദ് മുഖർജിയുടെയും പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയു‌ടെയും പ്രതിമകളിൽ സന്ദർശനം നടത്തി.

മുൻപ് ഉത്തർ പ്രദേശിലെ ഫിലിഭത്തുമായി തനിക്ക് ഏറെ വൈകാരിക ബന്ധമുണ്ടെന്നും അത് തൻ്റെ അവസാന ശ്വാസം വരെ ഉണ്ടാകുമെന്നും വരുൺ ​ഗാന്ധി പ്രതികരിച്ചിരുന്നു. പാർട്ടി നേതൃത്വം വരുണിനെയായിരിക്കും പരി​ഗണിക്കുക എന്ന് പല നേതാക്കളും പ്രതീക്ഷ വെച്ചിരുന്നു. എന്നാൽ പിന്നീട് മേനക ​ഗാന്ധിയുടെ പേരുകൾ ഉയർന്നു വരുകയായിരുന്നു.

എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് വരുണിനോട് തന്നെ ചോദിക്കൂ: ബിജെപി അവസരം തന്നതിൽ സന്തോഷം; മനേക ഗാന്ധി
കടപ്പയിൽ വൈ എസ് ശർമ്മിള; റായ്ബറേലിയിലും അമേഠിയിലും സ്ഥാനാർത്ഥിയില്ലാതെ കോൺഗ്രസിൻ്റെ പത്താംപട്ടിക

Related Stories

No stories found.
logo
Reporter Live
www.reporterlive.com