കടപ്പയിൽ വൈ എസ് ശർമ്മിള; റായ്ബറേലിയിലും അമേഠിയിലും സ്ഥാനാർത്ഥിയില്ലാതെ കോൺഗ്രസിൻ്റെ പത്താംപട്ടിക

17 സ്ഥാനാര്‍ത്ഥികളാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്
കടപ്പയിൽ വൈ എസ് ശർമ്മിള; റായ്ബറേലിയിലും അമേഠിയിലും സ്ഥാനാർത്ഥിയില്ലാതെ കോൺഗ്രസിൻ്റെ പത്താംപട്ടിക

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പത്താംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. 17 സ്ഥാനാര്‍ത്ഥികളാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെയാണ് ഇത്തവണയും കോണ്‍ഗ്രസ് പട്ടിക പുറത്തിറങ്ങിയിരിക്കുന്നത്. ഒഡീഷയില്‍ നിന്നുള്ള എട്ട് സ്ഥാനാര്‍ത്ഥികളും ആന്ധ്രാപ്രദേശില്‍ നിന്നുള്ള അഞ്ച് പേരും ബിഹാറില്‍ നിന്നുള്ള മൂന്ന് പേരും പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരാളുമാണ് ഏറ്റവും പുതിയ പട്ടികയിലുള്ളത്.

ആന്ധ്രാപ്രദേശിലെ കടപ്പയില്‍ നിന്നും പിസിസി അദ്ധ്യക്ഷ വൈ എസ് ശര്‍മ്മിള റെഡ്ഡി ജനവിധി തേടും. ബിഹാറിലെ മഹാഖഡ്ബന്ധന്റെ ഭാഗമായി മത്സരിക്കുന്ന കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കിഷന്‍ഗഞ്ച് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദും കതിഹാറില്‍ നിന്ന് മുതിര്‍ന്ന നേതാവ് താരിഖ് അന്‍വറും മത്സരിക്കും. ഭഗല്‍പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ അജീത് ശര്‍മയാണ് മത്സരിക്കുക. ആന്ധ്രാപ്രദേശിലെ കാക്കിനാഡയില്‍ നിന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി എം എം പള്ളം രാജുവിനെയാണ് കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്. ഒഡീഷയിലെ ബര്‍ഗഡില്‍ നിന്ന് മുന്‍ ലോക്സഭാംഗം സഞ്ജയ് ഭോയി മത്സരിക്കും. പശ്ചിമ ബംഗാളില്‍ ഒരു സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡാര്‍ജിലിംഗില്‍ഡോ മുനിഷ് തമാങ്ങ് മത്സരിക്കും.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ അകോല സീറ്റില്‍ വഞ്ചിത് ബഹുജന്‍ ആഘാഡിയുടെ പ്രകാശ് അംബേദ്കര്‍ക്കെതിരെ കോണ്‍ഗ്രസ് അഭയ് കാശിനാഥിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു.മഹാരാഷ്ട്രയില്‍ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡിയുമായുള്ള കോണ്‍ഗ്രസ് മുന്നണിയുടെ സഖ്യ സാധ്യതകള്‍ക്കും വിരാമമിട്ടായിരുന്നു അകോലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com