മഹുവ മൊയ്ത്രയെ അറസ്റ്റ് ചെയ്യാൻ ഇ ഡി?; തൃണമൂൽ നേതാവിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ്

ഹാജരാക്കാൻ തയ്യാറാകാത്തതിനാലാണ് മ​ഹുവക്കെതിരെ ഇഡിയുടെ നീക്കം
മഹുവ മൊയ്ത്രയെ അറസ്റ്റ് ചെയ്യാൻ ഇ ഡി?; തൃണമൂൽ നേതാവിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ്

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവും മുൻ ലോക്സഭ അം​ഗവുമായിരുന്ന മഹുവ മൊയ്‌ത്രയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തു. ചോദ്യത്തിന് പകരം കോഴവാങ്ങിയെന്ന കേസിൽ സിബിഐ ഫയൽ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചോദ്യം ചെയ്യലിന് ഡൽ​ഹി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇഡി സമ്മൻസ് അയച്ചിരുന്നത്. മഹുവ മൊയ്ത്ര ഹാജരാകാൻ തയ്യാറാകാതിരുന്നതിന് പിന്നാലെയാണ് ഇ ഡി അറസ്റ്റ് നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ട്.

ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് നിയമം ലംഘിച്ചതിൻ്റെ പേരിലാണ് മൊയ്‌ത്രയ്ക്കും വ്യവസായി ദർശൻ ഹിരാനന്ദാനിയ്ക്കും ഇ ഡി നോട്ടീസ് അയച്ചത്. മഹുവ മൊയ്ത്രക്കെതിരെ ബിജെപി എംപി നിഷികാന്ത് ദുബെ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ ലോക്‌പാൽ സിബിഐയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന് തെട്ട് പിന്നാലെയാണ് പണമിടപാട് കേസുമായി ബന്ധപ്പെട്ട് സിബിഐ റെയ്ഡ് നടത്തുന്നതും കേസ് രജിസ്റ്റർ ചെയ്യുന്നതും.

മഹുവ മൊയ്ത്രയെ അറസ്റ്റ് ചെയ്യാൻ ഇ ഡി?; തൃണമൂൽ നേതാവിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ്
എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് വരുണിനോട് തന്നെ ചോദിക്കൂ: ബിജെപി അവസരം തന്നതിൽ സന്തോഷം; മനേക ഗാന്ധി

Related Stories

No stories found.
logo
Reporter Live
www.reporterlive.com